പത്തനംതിട്ട: 2026 ലെ കടമ്മനിട്ട രാമകൃഷണൻ പുരസ്കാരം കവി എഴാച്ചേരി രാമചന്ദ്രന്.
മാർച്ച് 31നു നടക്കുന്ന കടമ്മനിട്ട രാമകൃഷ്ണൻ സ്മൃതിദിനത്തോടനുബന്ധിച്ചു കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ പുരസ്കാരം നൽകും.
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാൻ എം. എ. ബേബി പുരസ്കാരം സമർപ്പിക്കും. 55,555 രൂപയും ഭട്ടതിരി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Tags : Ezhachery Ramachandran Kadammanitta Ramakrishnan Award