ഡാളസ്: നഴ്സുമാരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഏർപ്പെടുത്തിട്ടുള്ള ഈ വർഷത്തെ "നഴ്സ് ഓഫ് ദി ഇയർ' അവാർഡ് ഡാളസിലെ ഗായികയും കലാകാരിയുമായ ദീപ ഫ്രാൻസിസ് ഏറ്റുവാങ്ങി.
യുടി സൗത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽ പോസ്റ്റ് - അനസ്തേഷ്യ കെയർ യൂണിറ്റിലും (പിഎസിയു) ന്യൂറോ സ്പെഷ്യലൈസ്ഡ് ഐസിയുവിലുമായി ആതുര പരിചരണ രംഗത്തു നല്ല പരിചയവുമുള്ള വ്യക്തിയാണ് ദീപ ഫ്രാൻസിസ്.

ഡാളസിലെ കലാ സാംസ്കാരികരംഗത്ത് നിറസാന്നിധ്യവുമാണ്. രോഗീപരിചരണത്തോടൊപ്പം തന്നെ കലാ സാംസ്കാരിക പ്രവർത്തനത്തിൽ അവർക്കുള്ള പ്രതിബദ്ധത തികച്ചും പ്രശംസനീയമാണെന്ന് അവാർഡ് സമിതി വിലയിരുത്തി.