വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പൈനാപ്പിള് കര്ഷകനുള്ള 2026 ലെ പൈനാപ്പിള് ശ്രീ അവാര്ഡ് സിബി ജോര്ജിന്.
പൈനാപ്പിള് ഫാര്മേഴ്സ് അസോസിയേഷന് രണ്ടു വര്ഷത്തിലൊരിക്കല് നല്കുന്ന അവാര്ഡാണ് യുവകര്ഷകനും വാഴക്കുളത്തെ മന്ന പൈനാപ്പിള്സ് ഉടമകളിലൊരാളുമായ ഏനാനെല്ലൂര് കദളിക്കാട്ടില് സിബി ജോര്ജിനു ലഭിച്ചത്.
കൃഷി ഓഫീസര് ഉള്പ്പെടെയുള്ളവരുടെ വിദഗ്ധ സംഘം കൃഷിരീതികള് വിലയിരുത്തിയാണ് സിബിയെ അവാര്ഡ് ജേതാവായി തെരഞ്ഞെടുത്തതെന്ന് പൈനാപ്പിള് ഫാര്മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജെയിംസ് തോട്ടുമാരിക്കല് പറഞ്ഞു.
400 ഏക്കറിൽ നിലവിൽ പൈനാപ്പിൾ കൃഷി ചെയ്യുന്ന സിബി കഴിത്ത കാൽ നൂറ്റാണ്ടായി കാര്ഷകരംഗത്ത് സജീവമാണ്. പൈനാപ്പിള് കൃഷിക്ക് പുറമേ 75 ഏക്കറില് സിബി റമ്പൂട്ടാനും കൃഷി ചെയ്യുന്നുണ്ട്.
Tags : Pineapple Farmers Association Award CB George