Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pineapple

വനമേഖലയിലെ പൈനാപ്പിള്‍ കൃഷി: മുന്‍കൂര്‍ അനുമതി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊ​​​ച്ചി: വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ പൈ​​​നാ​​​പ്പി​​​ള്‍ കൃ​​​ഷി​​​ക്ക് മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍. സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​രി​​​നാ​​​ണ് വ​​​ന​​​ഭൂ​​​മി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​മെ​​​ങ്കി​​​ലും വ​​​നേ​​​ത​​​ര പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് വ​​​ന​​​ഭൂ​​​മി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണം.

പൈ​​​നാ​​​പ്പി​​​ള്‍ പോ​​​ലു​​​ള്ള തോ​​​ട്ട​​​കൃ​​​ഷി വ​​​നേ​​​ത​​​ര പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍, അ​​​തി​​​ര​​​പ്പിള്ളി, ക​​​ല്ലാ​​​ല്‍ ഭാ​​​ഗ​​​ത്തും പൈ​​​നാ​​​പ്പി​​​ള്‍ കൃ​​​ഷി​​​ക്ക് അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് വ​​​നം- പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം സ​​​മ​​​ര്‍പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പൈ​​​നാ​​​പ്പി​​​ള്‍ കൃ​​​ഷി​​​ക്കെ​​​തി​​​രേ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ഏ​​​ഞ്ച​​​ല്‍സ് നാ​​​യ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

റ​​​ബ​​​ര്‍, എ​​​ണ്ണ​​​പ്പ​​​ന കൃ​​​ഷി​​​ക്കാ​​​യി 1970 ല്‍ 50 ​​​വ​​​ര്‍ഷ​​​ത്തേ​​​ക്ക് പാ​​​ട്ട​​​ത്തി​​​നു കൊ​​​ടു​​​ത്ത 600 ഹെ​​​ക്ട​​​റോ​​​ളം വ​​​രു​​​ന്ന വ​​​നഭൂ​​​മി​​​യി​​​ലാ​​​ണ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ പൈ​​​നാ​​​പ്പി​​​ള്‍ കൃ​​​ഷി ന​​​ട​​​ത്തു​​​ന്ന​​​ത്. പാ​​​ട്ട​​​ക്കാ​​​ലാ​​​വ​​​ധി 2020 ല്‍ ​​​പൂ​​​ര്‍ത്തി​​​യാ​​​യ​​​താ​​​ണ്. ഇ​​​തി​​​നാ​​​യി മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി തേ​​​ടി അ​​​പേ​​​ക്ഷ​​​യൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

സ​​​ര്‍വേ​​​യി​​​ലൂ​​​ടെ​​​യും രേ​​​ഖ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ​​​യും വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണോ​​​ ഭൂമി എ​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​രാ​​​ണു നി​​​ര്‍ണ​​​യി​​​ക്കേ​​​ണ്ട​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

District News

കടൽ കടന്ന് കൂത്താട്ടുകുളം പൈനാപ്പിൾ

തി​​​രു​​​മാ​​​റാ​​​ടി: കൂ​​​ത്താ​​​ട്ടു​​​കു​​​ളം പൈ​​​നാ​​​പ്പി​​​ൾ ദു​​​ബാ​​​യി​​​ലേ​​​ക്ക്. മ​​​ണ്ണ​​​ത്തൂ​​​രി​​​ലെ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടു പ​​​ച്ച പൈ​​​നാ​​​പ്പി​​​ൾ സം​​​ഭ​​​രി​​​ച്ചാ​​​ണ് കേ​​​ന്ദ്ര കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യാ​​​ണു ക​​​പ്പ​​​ലി​​​ൽ പൈ​​​നാ​​​പ്പി​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്.

ആ​​​ദ്യ​​​ലോ​​​ഡ് മ​​​ണ്ണ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു കേ​​​ന്ദ്ര കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ആ​​​ൻ​​​ഡ് പ്രോ​​​സ​​​സിം​​​ഗ് ഫു​​​ഡ് പ്രോ​​​ഡ​​​ക്ട് എ​​​ക്സ്പോ​​​ർ​​​ട്ട് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​റ​​​പ്പെ​​​ട്ടു. 20 ട​​​ണ്ണാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ക​​​യ​​​റ്റി​​​വി​​​ട്ട​​​ത്.

വി​​​മാ​​​ന​​​ത്തി​​​ൽ പൈ​​​നാ​​​പ്പി​​​ൾ ക​​​യ​​​റ്റു​​​മ​​​തി​​​ ചെ​​​യ്യു​​​ന്ന​​​തി​​​ന് വ​​​ലി​​​യ ചെ​​​ല​​​വാ​​​ണ്. ത​​​ന്നെ​​​യു​​​മ​​​ല്ല അ​​​ധി​​​കം അ​​​ള​​​വി​​​ൽ കൊ​​​ണ്ടു​​​പോ​​​കാ​​​നും സാ​​​ധി​​​ക്കി​​​ല്ല. ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ കൂ​​​റ്റ​​​ൻ ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളി​​​ൽ കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കും.

ദീ​​​ർ​​​ഘ​​​സ​​​മ​​​യം യാ​​​ത്ര​​​യു​​​ള്ള​​​തി​​​നാ​​​ൽ 125 ദി​​​വ​​​സ​​​മെ​​​ത്തി​​​യ പ​​​ച്ച പൈ​​​നാ​​​പ്പി​​​ളാ​​​ണു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്. തൂ​​​ക്കം നോ​​​ക്കി പ്ര​​​ത്യേ​​​ക​​​രീ​​​തി​​​യി​​​ൽ പാ​​​യ്ക്കു ചെ​​​യ്ത് ക​​​ട്ടി​​​ക്കൂ​​​ടു​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കം അ​​​റ​​​യ്ക്കു​​​ള്ളി​​​ലാ​​​ക്കി​​​യാ​​​ണു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്.

Latest News

Corehub Up