x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം പു​ര​സ്കാ​രം അ​മ​ലി​ന്


Published: May 16, 2026 10:38 AM IST | Updated: May 16, 2026 10:39 AM IST

മ​സ്ക​റ്റ്: പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ 2025ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​ൻ അ​മ​ലി​ന്‍റെ സാം​സ്കാ​രി​ക സ​ർ​വാ​ധി​പ​തി എ​ന്ന നോ​വ​ലി​ന് ല​ഭി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

തു​രു​ത്തി​ക്കാ​ട് ബിഎഎം ​കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഡോ. ജോ​സ് പാ​റ​ക്ക​ട​വി​ൽ, ച​ങ്ങ​നാ​ശേ​രി എ​ൻഎ​സ്എ​സ് കോ​ള​ജ് പ്രഫ​സ​ർ ബി. ​ര​വി​കു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഏ​ബ്ര​ഹാം ത​ടി​യൂ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്

K-Rail Survey

തി​രു​വ​ന​ന്ത​പു​രം പി​ര​പ്പ​ൻ​കോ​ട് സ്വ​ദേ​ശി​യാ​ണ് അ​മ​ൽ. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി യു​വ പു​ര​സ്കാ​രം, ബ​ഷീ​ർ യു​വ പ്ര​തി​ഭാ പു​ര​സ്കാ​രം, സി​ദ്ധാ​ർ​ഥ പു​ര​സ്കാ​രം, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും അ​മ​ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ജോ​സ് പാ​റ​ക്ക​ട​വി​ൽ, ബി​ജു ജേ​ക്ക​ബ് കൈ​താ​രം, സാ​മു​വേ​ൽ പ്ര​ക്കാ​നം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Amal Vennikkulam Gopalkuruppu Award

Recent News

Corehub Up