തൃശൂർ: കവിയും സാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം ഉദ്യോഗസ്ഥനുമായിരുന്ന പി. സലീംരാജിന്റെ സ്മരണാർഥം തളിക്കുളം സൂര്യോദയ വായനശാല ഏർപ്പെടുത്തിയ കവിതാപുരസ്കാരം (10,000 രൂപ) ഡോ.സാബു കോട്ടുക്കലിന്.
ഇരിപ്പിനെക്കുറിച്ച് ഒരു ലഘുപന്യാസം എന്ന കവിതാസമാഹാരത്തിനാണു പുരസ്കാരം.
29നു വൈകുന്നേരം നാലിനു തളിക്കുളം ഗവ. ഹൈസ്കൂളിൽ നടക്കുന്ന പി. സലീംരാജ് അനുസ്മരണസമ്മേളനത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പുരസ്കാരം സമർപ്പിക്കും.
സലീംരാജിന്റെ പേരിൽ തളിക്കുളം ബ്ലോക്ക് തലത്തിൽ ഏർപ്പെടുത്തിയ ഒറ്റക്കവിതാമത്സരത്തിൽ തൃത്തല്ലൂർ സ്വദേശി കെ.കെ. തുളസിയുടെ തനിച്ചാവുകയെന്നാൽ എന്ന കവിത തെരഞ്ഞെടുക്കപ്പെട്ടു.
പത്രസമ്മേളനത്തിൽ കവി സി. രാവുണ്ണി, ഇ. ജിനൻ, വി.ഡി. നിയാഷ്, കെ.കെ. നിയാഷ് എന്നിവർ പങ്കെടുത്തു.
Tags : Dr. Sabu Kottukal P. Salimraj Award