x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​ന്ദി പ്ര​തി​ഭാ പു​ര​സ്കാ​ര മ​ത്സ​രം


Published: March 17, 2026 07:39 AM IST | Updated: March 17, 2026 07:39 AM IST


മ​ഞ്ചേ​രി: ഹി​ന്ദി അ​ധ്യാ​പ​ക മ​ഞ്ച് (ഹം) ​ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ൻ സാ​ഗ​ർ ഹി​ന്ദി പ്ര​തി​ഭാ പു​ര​സ്കാ​ര മ​ത്സ​രം മ​ഞ്ചേ​രി ജി​യു​പി സ്കൂ​ളി​ൽ ന​ട​ന്നു. മ​ഞ്ചേ​രി ബി​പി​സി കെ. ​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹം ​മ​ഞ്ചേ​രി ഉ​പ​ജി​ല്ല സെ​ക്ര​ട്ട​റി സീ​മ ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ക്കാ​ഡ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ശോ​ഭ​ന, ട്ര​ഷ​റ​ർ സൗ​ജ, എ​ൻ.​ടി. ഷീ​ജ, വി​നോ​ദ്, സ്വ​പ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹി​ന്ദി ഭാ​ഷാ പ​ഠ​നം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഏ​ഴ്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ​യാ​ണ് വി​ജ്ഞാ​ൻ സാ​ഗ​ർ പു​ര​സ്കാ​ര മ​ത്സ​രം. ജി​ല്ല​യി​ലെ 17 ഉ​പ​ജി​ല്ല​ക​ളി​ലും മ​ത്സ​രം ന​ട​ന്നു. സ്കൂ​ൾ ത​ല​ത്തി​ൽ ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

Tags : nattu vishesham Hindi Talent Award

Recent News

Corehub Up