x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 02:19 AM IST | Updated: July 19, 2026 02:19 AM IST

മറിയം പൈലി

കൊ​ച്ചി: മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​ല്‍ തീ ​പ​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വ​യോ​ധി​ക മ​രി​ച്ചു. എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര വാ​യ​ന​ശാ​ല ജം​ഗ്ഷ​ൻ താ​ന്നി​ക്ക​ല്‍ മാ​ക്കാ​പ​റ​മ്പി​ല്‍ മ​റി​യം പൈ​ലി (ചി​ന്ന-71) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​യാ​ണ്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രി 8.30നാ​ണ് മ​റി​യ​ത്തി​ന്‌ പൊ​ള്ള​ലേ​റ്റ​ത്‌. പ​വ​ർ​ക​ട്ട് സ​മ​യ​ത്ത് മെ​ഴു​കു​തി​രി ക​ത്തി​ച്ച​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന നൈ​റ്റി​യി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വ​ല​ത്‌ കൈ​ക്കും കാ​ലി​നും സ്വാ​ധീ​ന​ക്കു​റ​വു​ണ്ട്‌. വ​ല​തു കൈ​യി​ൽ മെ​ഴു​കു​തി​രി പി​ടി​ച്ചാ​ണ്‌ ക​ത്തി​ച്ച​ത്‌. ഇ​തി​നി​ടെ ക​ത്തി​യ മെ​ഴു​തി​രി ശ​രീ​ര​ത്തി​ലേ​ക്ക്‌ വീ​ണ്‌ തീ​പി​ടി​ച്ച​താ​കാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യു​ടെ നി​ല​വി​ളി കേ​ട്ട്‌ നാ​ട്ടു​കാ​രെത്തി ഉ​ട​ൻ മ​റി​യ​ത്തെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ര​യ്ക്ക് കീ​ഴോ​ട്ട് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്‌​ച​യാ​ണ് മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​യാ​യ മ​റി​യം ത​നി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ വൈ​പ്പി​നി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി വ​ന്ന് കു​റ​ച്ചു​ദി​വ​സം കൂ​ടെ നി​ൽ​ക്കും. എ​ള​മ​ക്ക​ര പോ​ലീ​സ്‌ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up