x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 19, 2026 02:16 AM IST | Updated: July 19, 2026 02:16 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല്‍ മ​ഴ​വി​ല്‍ പാ​ല​ത്തി​ന് താ​ഴെ കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കൊ​ച്ചി ക​രു​വേ​ലി​പ്പ​ടി പാ​ട​ത്ത് വീ​ട്ടി​ല്‍ റി​യാ​സാ(49)​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് റി​യാ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഏ​റെ നാ​ളാ​യി കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. മ​ദ്യ​പാ​ന ശീ​ല​മു​ണ്ടാ​യി​രു​ന്ന റി​യാ​സ്, പ​തി​വാ​യി മ​റൈ​ന്‍​ഡ്രൈ​വ് പാ​ല​ത്തോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് കാ​ര്‍​ഡ്‌​ബോ​ര്‍​ഡ് വി​രി​ച്ചാ​യി​രു​ന്നു ഉ​റ​ക്കം. അ​പ​സ്മാ​ര രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന ഇ​യാ​ള്‍​ക്ക് ഉ​റ​ക്ക​ത്തി​നി​ട​യി​ലോ മ​റ്റോ രോ​ഗ​ബാ​ധ​യു​ണ്ടാ​യി കാ​യ​ലി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​റ്റ് ദു​രൂ​ഹ​ത​ക​ളൊ​ന്നും ഇ​ല്ലെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ൽ പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up