ഐനൽ അലി
ആലുവ: വൈദ്യപരിശോധനയ്ക്ക് എത്തിച്ച മോഷണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി.
ആലുവ ജില്ലാശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചെമ്പുകമ്പി മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശി ഐനൽ അലി(24)യാണ് കളമശേരി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ആശുപത്രിയിലെത്തിക്കുന്പോൾ പ്രതിയെ കൈവിലങ്ങ് ധരിപ്പിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
Tags : Nattuvishesham District News