x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഡ്സ് ജൈ​വ​ശ്രീ അ​വാ​ർ​ഡ് സി​ബി​ൻ വ​ർ​ഗീ​സിന്


Published: May 1, 2026 01:44 AM IST | Updated: May 1, 2026 01:44 AM IST

തൊ​ടു​പു​ഴ: കാ​ഡ്സിന്‍റെ 2026 ജൈ​വ​ശ്രീ അ​വാ​ർ​ഡ് കു​മാ​ര​മം​ഗ​ലം ക​ലൂ​ർ സ്വ​ദേ​ശി കോ​പ്പു​റ​ത്ത് സി​ബി​ൻ വ​ർ​ഗീ​സ് അ​ർ​ഹ​നാ​യി.10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​ന് ന​ൽ​കു​ന്ന​ത് . കാ​ഡ്സി​ന്‍റെ 26-മ​ത് ജൈ​വ​ശ്രീ അ​വാ​ർ​ഡി​നാ​ണ് സി​ബി​ൻ വ​ർ​ഗീ​സ് അ​ർ​ഹ​നാ​യ​ത്.

പത്തിനു ന​ട​ക്കു​ന്ന വി​ത്ത് ഉ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​നച്ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കും. സ​മ്മി​ശ്ര കൃ​ഷി​യി​ൽ പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ളും ആ​ധു​നി​ക കൃ​ഷി മു​റ​ക​ളും സം​യോ​ജി​പ്പി​ച്ച് ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടി​യ​താ​ണ് സി​ബി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

മു​ഖ്യ​വി​ള​ക​ളി​ൽ ഒ​ന്നാ​യ കു​രു​മു​ള​ക് കൃ​ഷി​യി​ൽ താ​ങ്ങുകാ​ലു​ക​ളാ​യി പി​വി​സി പൈ​പ്പും തേ​ക്കും പ​യ്യാ​നി​യും ക​മു​കും തെ​ങ്ങും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. കു​രു​മു​ള​ക് കൃ​ഷി​ക്ക് ഇ​ട​യി​ൽ ക​മു​കും കാ​പ്പി​യും ഇ​ട​വി​ള​യാ​യി കൃ​ഷി​ചെ​യ്യു​ന്നു. കൂ​ടാ​തെ ന്യൂ​ജ​ന​റേ​ഷ​ൻ പ​ഴച്ചെ​ടി​ക​ളാ​യ റ​മ്പു​ട്ടാ​ൻ, മ​ങ്കോ​സ്റ്റി​ൽ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്, റെ​ഡ് ലേ​ഡി പ​പ്പാ​യ എ​ന്നി​വ​യും ശാ​സ്ത്രീ​യ രീ​തി​ക​ൾ അ​വ​ലം​ബി​ച്ച് കൃ​ഷി ഇ​റ​ക്കു​ക​യും ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടു​ക​യും ചെ​യ്യു​ന്നു.

ഇ​ട​വി​ള​ക​ളാ​യി ചേ​ന, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ, ടി​ഷ്യുക​ൾ​ച്ച​ർ വാ​ഴ തു​ട​ങ്ങി​യ ത​ന്നാ​ണ്ട് വി​ള​ക​ൾ കൃ​ഷി ചെ​യ്ത് അ​ധി​ക വ​രു​മാ​നം നേ​ടു​ന്നു. പു​ര​യി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ ഒ​രു​പൂ നെ​ൽ​കൃ​ഷി​യും പി​ന്നീ​ട് പ​യ​ർ വ​ർ​ഗങ്ങ​ളും കൃ​ഷിചെ​യ്യു​ന്നു. വ​ളല​ഭ്യ​ത​യ്ക്കാ​യി പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്നു. പ​ശു​വി​ൽനി​ന്ന് ല​ഭി​ക്കു​ന്ന ചാ​ണ​കമാ​ണ് എ​ല്ലാ​വി​ള​ക​ൾ​ക്കു​മു​ള്ള അ​ടി​സ്ഥാ​ന വ​ളം.

കൂ​ടാ​തെ ജീ​വാ​ണുവ​ള​ങ്ങ​ളും മ​ണ്ണി​രക​മ്പോ​സ്റ്റും ഉ​പ​യോ​ഗി​ക്കു​ന്നു. കൃ​ഷി​യി​ടം ആ​കെ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ പു​ത​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ മ​ണ്ണ് ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നും ജ​ലാ​ഗി​ര​ണശേ​ഷി വ​ർ​ധിപ്പി​ക്കു​ന്ന​തി​നും ക​ള​ക​ളെ ത​ട​യു​ന്ന​തി​നും സി​ബി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യും ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ൽ ന​ല്ല വി​ള​വ് ന​ൽ​കു​ന്നു. കൃ​ഷി​ക്കി​ട​യി​ൽ പൊ​തു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്ന സി​ബി​ൻ വ​ർ​ഗീ​സ് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.ഭാ​ര്യ ലി​ൻ​ഡ. മ​ക്ക​ളാ​യ അ​ൽ​ബീ​ന, ഓ​ൾ​വി​ൻ, മാ​രി​യ​റ്റ് എ​ന്നി​വ​രും സി​ബി​ന്‍റെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തു​ല്യ​പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു​കൊ​ണ്ട് ഒ​പ്പ​മു​ണ്ട്.

Tags : nattu vishesham CADS Jaivashri Award

Recent News

Corehub Up