ഏലൂർ: ഹോമിയോപതിയിൽ മികച്ച എംഡി ഡിസർട്ടേഷനുള്ള സിസിആർഎച്ച് സ്കോളർഷിപ്പ് ഡോ. വിനീത് എസ്. നായർ ഏറ്റുവാങ്ങി. ലോക ഹോമിയോപതി ദിനാഘോഷത്തോടനുബന്ധിച്ചു ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സിസിആർഎച്ച് ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശിക് പുരസ്കാരം സമ്മാനിച്ചു.
നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപതി, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപതി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി എന്നിവർ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആയുഷ് മന്ത്രാലയം കേന്ദ്ര സഹമന്ത്രി പ്രതാപ്റാവു ജാധവ് പ്രസംഗിച്ചു. ഹോമിയോപതിയിലെ പിജി ഗവേഷണത്തിലെ മികവിന് അംഗീകാരമായിട്ടാണ് ഡോ. വിനീത് എസ്. നായർക്ക് പുരസ്കാരം ലഭിച്ചത്. ഏലൂർ കുറ്റിക്കാട്ടുകര വടക്കിനേടത്ത് പ്രസന്നയുടെയും സുകുമാരന്റെയും രണ്ടാമത്തെ മകനാണ് ഡോ. വിനീത്.
Tags : nattu vishesham Dr. Vineet award