x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജു കു​ന്ന​ക്കാ​ട്ടി​ന് ആ​ചാ​ര്യ ക​ർ​മ്മ​ര​ത്‌​ന പു​ര​സ്‌​കാ​രം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: February 28, 2026 10:29 AM IST | Updated: February 28, 2026 10:29 AM IST

ഡ​ബ്ലി​ൻ: തി​രു​വ​ന​ന്ത​പു​രം ആ​ചാ​ര്യ ഫി​ലിം സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ആ​ചാ​ര്യ ക​ർ​മ്മ​ര​ത്ന പു​ര​സ്‌​കാ​രം രാ​ജു കു​ന്ന​ക്കാ​ട്ടി​ന്. കോ​ട്ട​യം മാ​റ്റൊ​ലി​യു​ടെ ബൈ​ബി​ൾ ഡ്രാ​മാ​സ്കോ​പ്പ് നാ​ട​കം ഒ​ലി​വ് മ​ര​ങ്ങ​ൾ സാ​ക്ഷി​യു​ടെ ര​ച​ന​യ്ക്കാ​ണ് അ​വാ​ർ​ഡ്.

ഈ ​നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യ്ക്ക് രാ​ജു​വി​ന് ല​ഭി​ക്കു​ന്ന പ​തി​നാ​ലാ​മ​ത് പു​ര​സ്‌​കാ​ര​മാ​ണി​ത്. കേ​ര​ള​ത്തി​ലു​ട​നീ​ളം നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ർ​ശ​നം തു​ട​രു​ന്ന ഈ ​നാ​ട​ക​ത്തി​ന് ഗാ​നം ര​ചി​ച്ച​ത് ജോ​സ് കു​മ്പി​ളു​വേ​ലി​യാ​ണ്.

സാ​മൂ​ഹ്യ, സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് ഡോ. ​അം​ബേ​ദ്ക​ർ സാ​ഹി​ത്യ​ശ്രീ ദേ​ശീ​യ അ​വാ​ർ​ഡ്, പ്ര​വാ​സി ര​ത്‌​ന അ​വാ​ർ​ഡ്, രാ​ജ​ൻ പി ​ദേ​വ് പു​ര​സ്‌​കാ​രം, തോ​പ്പി​ൽ ഭാ​സി പു​ര​സ്‌​കാ​രം, ആ​റ​ന്മു​ള സ​ത്യ​വ്ര​ത​ൻ പു​ര​സ്‌​കാ​രം, ശം​ഖു​മു​ദ്ര പു​ര​സ്‌​കാ​രം, അ​യ​ർ​ല​ൻ​ഡ് മൈ​ൻ​ഡ് ഐ​ക്കോ​ൺ അ​വാ​ർ​ഡ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബെ​ൽ​ഫാ​സ്റ്റ് ക​ലാ ര​ത്ന പു​ര​സ്‌​കാ​രം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് സാ​ഹി​ത്യ ര​ത്‌​ന അ​വാ​ർ​ഡ്, കോ​ർ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ദ​ര​വ്, തി​രു​വ​ന​ന്ത​പു​രം ന​വ​പ്ര​തി​ഭ സു​വ​ർ​ണ ജ്യോ​തി​സ് അ​വാ​ർ​ഡ്, തി​രു​വ​ന​ന്ത​പു​രം വേ​ദി ടു ​വേ​ദി​യു​ടെ നാ​ട​ക​പു​ര​സ്‌​കാ​രം, തി​രു​വ​ന​ന്ത​പു​രം സം​സ്കാ​ര സാ​ഹി​ത്യ​വേ​ദി പു​ര​സ്കാ​രം, സം​സ്കാ​ര​വേ​ദി പു​ര​സ്‌​കാ​രം, മൈ​ത്രി സാ​ഹി​ത്യ​വേ​ദി​യു​ടെ പ്ര​ഥ​മ ക​ലാ​ര​ത്‌​ന അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Raju Kunnakkattu Acharya Karma Ratna Award

Recent News

Corehub Up