x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: September 2, 2026 03:08 PM IST | Updated: September 2, 2026 03:14 PM IST

ആഘോഷ പരിപാടിയിൽ നിന്ന്

ഹൂ​സ്റ്റ​ൺ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (PMA) ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ട്രി​നി​റ്റി മാ​ർ​ത്തോമ്മ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. നൃ​ത്ത​ചു​വ​ടു​ക​ളു​മാ​യി മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത്, താ​ല​പ്പൊ​ലി, വെ​ഞ്ചാ​മ​രം, മു​ത്തു​ക്കു​ട​ക​ൾ, പു​ലി​ക​ളി, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്കാ​ഴ്ച​ക​ൾ ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ​പ്പ​കി​ട്ടേ​കി.

തി​ട​മ്പും വെ​ഞ്ചാ​മ​ര​ങ്ങ​ളും കു​ട​ക​ളും ചൂ​ടി​യ ഗ​ജ​വീ​ര​ന്മാ​രു​ടെ ക​ട്ട്‌​ഔ​ട്ടു​ക​ളും വേ​ദി​യു​ടെ​യും ആ​ഘോ​ഷ​പ​രി​സ​ര​ത്തി​ന്‍റെ ആ​ക​ർ​ഷ​ണ​മാ​യി. വി​വി​ധ നൃ​ത്ത​പ​രി​പാ​ടി​ക​ളും സ്കി​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ സ​ദ​സിന്‍റെ കൈ​യ​ടി നേ​ടി.

പിഎംഎയു​ടെ ചു​ണ​ക്കു​ട്ടി​ക​ൾ തു​ഴ​ഞ്ഞ അ​തി​ഗം​ഭീ​ര വ​ള്ളം​ക​ളി ഓ​ണാ​ഘോ​ഷ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി മാ​റി. ആ​വേ​ശ​ക​ര​മാ​യ വ​ള്ളം​ക​ളി കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

പിഎംഎ പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഈ​ശോ അ​ബ്ര​ഹാം, ട്ര​സ്റ്റി വി​ൽ​സ​ൺ ജോ​ൺ എ​ന്നി​വ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ഉ​മ്മ​ൻ, ജോ​ൺ ജോ​സ​ഫ്(​ബാ​ബു), ഫെ​ലി​ക്സ്, ബ്രൂ​ണോ കൊ​റേ​യ, ജോ​മി, ആ​ന്‍റ​ണി, റോ​ബി​ൻ, ബി​ജോ ചാ​ക്കോ എ​ന്നി​വ​രും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും അം​ഗ​ങ്ങ​ളു​ടെ മി​ക​ച്ച സ​ഹ​ക​ര​ണ​വു​മാ​ണ് ഓ​ണാ​ഘോ​ഷം ഇ​ത്ര​യും ഗം​ഭീ​ര​മാ​യി ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഓ​ണ​ക്കാ​ല പാ​ര​മ്പ​ര്യ​ങ്ങ​ളും സൗ​ഹൃ​ദ​വും ഒ​രു​മ​യും വി​ളി​ച്ചോ​തി​യ ആ​ഘോ​ഷം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഏ​വ​രും ആ​സ്വ​ദി​ച്ചു.

Tags : PasadenaMalayaleeAssociation OnamCelebration NRINews

Recent News

Corehub Up