x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് സോ​ഹ​ന്‍ റോ​യി​ക്ക്


Published: April 21, 2026 06:40 AM IST | Updated: April 21, 2026 06:40 AM IST

കൊ​ല്ലം : ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ആ​ഗോ​ള സം​രം​ഭ​ക​ന്‍ സോ​ഹ​ന്‍ റോ​യി​യു​ടെ അ​ണു​മ​ഹാ​കാ​വ്യ​ത്തി​ന് ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ പു​ര​സ്‌​കാ​രം. 25000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

28ന് ​രാ​വി​ലെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍ പുരസ് കാരം സ​മ്മാ​നി​ക്കു​മെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഓ​രോ ദി​വ​സ​വും ഓ​രോ കാ​വ്യം ര​ചി​ച്ച് പ്ര​സി​ദ്ധം ചെ​യ്തു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ളെ പ്ര​തി​രോ​ധി​ക്കു​ക​യും ന​ന്മ​ക​ളെ ആ​ശ്ലേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന ചെ​റു കാ​വ്യ​ങ്ങ​ളാ​ണ് ഇ​തി​ലെ ഓ​രോ ക​വി​ത​യും. ഇ​തു​വ​രെ 3096 കാ​വ്യ​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. വി​പു​ല​മാ​യ അ​ര്‍​ഥ​ത​ല​ങ്ങ​ളും ആ​ക്ഷേ​പഹാാ​സ്യ​വു​മൊ​ക്കെ ക​വി​ത​യ്ക്ക് ഇ​തി​വൃ​ത്തം ആ​കു​ന്നു.

ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ല്‍ നി​ര​വ​ധി​യാ​യ സ​ഹാ​യ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​ത്തു​ന്നു. ഭി​ന്ന​ശേ​ഷി മേ​ഖ​ല​ക​ളി​ലും വ​ന​വാ​സ​മേ​ഖ​ല​യി​ലും അ​ദ്ദേ​ഹം ക​ട​ന്നെ​ത്തി സ​ഹാ​യ​ഹ​സ്തം ചൊ​രി​യു​ന്നു. സോ ഹൻ റോയി നൂ​ത​ന​മാ​യ ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​രൂ​പീ​ക​ര​ണ​മ​ട​ക്കം നി​ര​വ​ധി​ നി​സ്തു​ല സേ​വ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​താ​യി ഗാ​ന്ധിഭ​വ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

 

Tags : nattu vishesham Gandhi Bhavan Award Sohan Roy

Recent News

Corehub Up