നെടുംകുന്നം റബര്‍ കര്‍ഷക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക സെമിനാറും നിക്ഷേപക സംഗമവും റോണി കെ. ബേബി എംഎല്‍എ ഉദ്ഘാടന
നെടുംകുന്നം: കാര്‍ഷിക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് റോണി കെ ബേബി എംഎല്‍എ. നെടുംകുന്നം റബര്‍ കര്‍ഷക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സെമിനാറും നിക്ഷേപക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘം പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ദേശീയ യോഗ ചാമ്പ്യന്‍ അനയ് അഭിലാഷ്, മദര്‍ തെരേസ അവാര്‍ഡ് ജേതാവ് ബാബു കുട്ടന്‍ചിറ എന്നിവരെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജിത്ത് മുതിരമല നിക്ഷേപക നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം കൃഷി ഓഫിസര്‍ അനില്‍ സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു.
പി.സി. മാത്യു, രഞ്ജന്‍ രവീന്ദ്രന്, ജോ തോമസ് പായിക്കാടന്‍, സണ്ണി എത്തയ്ക്കാട്ട്, സോജന് സക്കറിയ, സേവ്യര്‍ ജേക്കബ്, ബ്ലെസി സെബാസ്റ്റ്യന്‍, ബിന്ദു വിനോദ്, സെല്‍വി വിജയന്, ഷീജ എം. ചെറിയാന്, അനില സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :