ഇൻക്ലൂസീവ് സ്പോർട്സ് ജില്ലാതല പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലയൻസ് ക്ലബ് ഓഫ് തിരുവല്ലയുടെ ഉപഹാരം ഭാരവാഹികൾ എസ്എസ്കെ അധികൃതർക്കു കൈമാ
തിരുവല്ല: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇൻക്ലൂസീവ് സ്പോർട്സ് ജില്ലാതല പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലയൻസ് ക്ലബ് ഓഫ് തിരുവല്ലയുടെ വക സഹായഹസ്തം. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 5,000 രൂപ വിലമതിക്കുന്ന ഫ്രൂട്ട്സ് കിറ്റുകൾ, ഭക്ഷണസാധനങ്ങൾ, കുടിവെള്ളം എന്നിവ ലയൻസ് ക്ലബ് നൽകി.
ലയൻസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ആന്റണി ദേവസ്യാ, സർവീസ് കമ്മിറ്റി ചെയർമാൻ ഏബ്രഹാം തോമസ്, ട്രഷറർ ടോം കെ. ജോർജ് എന്നിവർ ചേർന്ന് പഴവർഗങ്ങളും ഭക്ഷണസാധനങ്ങളും അടങ്ങിയ കിറ്റുകൾ എസ്എസ്കെ അധികൃതർക്ക് കൈമാറി.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായികക്ഷമതയും കഴിവുകളും വളർത്തുന്നതിനായി സംഘടിപ്പിച്ച ഈ പരിശീലന പരിപാടിക്ക് ലയൻസ് ക്ലബ് നൽകിയ പിന്തുണ ഏറെ പ്രശംസനീയമാണ്.
Tags :