x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചി​ക്ക​ല്ലി​ല്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞു​താണു

വെബ് ഡെസ്ക്
Published: October 25, 2026 01:15 AM IST | Updated: October 25, 2026 01:15 AM IST

മ​ഞ്ചി​ക്ക​ല്ലി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു​താണ പൊ​തു​കി​ണ​ര്‍.

ഉ​ടു​മ്പ​ന്നൂ​ര്‍: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ഞ്ചി​ക്ക​ല്ലി​ല്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞു​താണു. പു​ളി​ക്ക​ല്‍ സു​രേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലു​ള്ള കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താണ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ അ​ഞ്ചു കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി. ചെ​റു​താ​നി​ക്ക​ല്‍ ടോ​മി തോ​മ​സ്, ചെ​റു​പ​റ​മ്പി​ല്‍ സ​ണ്ണി, ഇ​ല​കൊ​മ്പി​ല്‍ ബി​നോ​യ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ പൊ​തു​വാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഈ ​കി​ണ​റി​ല്‍​നി​ന്നാ​ണ് കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നാ​ണ് കി​ണ​റി​ന്‍റെ ഉ​ള്‍​ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. കു​ടി​വെ​ള്ള​കാ​ര്യ​ത്തി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി കു​ടും​ബ​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള​ത്തി​നാ​യി മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

വാ​ര്‍​ഡ് മെം​ബ​ര്‍ ശ​ര​ത് ച​ന്ദ്ര​ന്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ത​ക​ര്‍​ന്ന കി​ണ​ര്‍ പു​ന​രു​ദ്ധ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up