x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്ന​ക്ക​നാ​ലി​നെ വ​ന​ഭൂ​മി​യാ​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ

വെബ് ഡെസ്ക്
Published: October 25, 2026 01:31 AM IST | Updated: October 25, 2026 01:31 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​പ്പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച നൈ​റ്റ് മാ​ർ​ച്ച്.

പൂ​പ്പാ​റ: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യെ വ​ന​ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഗൂ​ഢ​നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ൻ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​പ്പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച നൈ​റ്റ് മാ​ർ​ച്ചും പ്ര​തി​ഷേ​ധ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച വേ​ലി​ക​ളും മ​തി​ലു​ക​ളും പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ത്താ​ശ ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ട വ​ന​ഭൂ​മി​യി​ല്ലാ​ത്ത ചി​ന്ന​ക്ക​നാ​ലി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ പേ​രി​ൽ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച് വ​നം​വ​കു​പ്പി​ന് ഇ​ല്ലാ​ത്ത അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യും വ​നം​വ​കു​പ്പ് മ​ന്ത്രി​യും നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ കു​ടി​യേ​റ്റ ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​രി​ച്ച​ൻ നീ​ർ​ണാ​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, അ​ഡ്വ. മ​നോ​ജ് എം. ​തോ​മ​സ്, അ​ഡ്വ. എം.​എം. മാ​ത്യു, ബാ​ബു ക​ക്കു​ഴി, വി​പി​ൻ സി. ​അ​ഗ​സ്റ്റി​ൻ, ജി​ൻ​സ​ൺ വ​ർ​ക്കി , ഷാ​ജി കാ​ഞ്ഞ​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up