ചെറുപുഷ്പ മിഷൻലീഗ് ഇടുക്കി രൂപതാ കലോത്സവം അരങ്ങ് 2K26ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെടുങ്കണ്ടം മേഖല ടീം രൂപതാ വികാരി ജനറാൾ മോൺ. എബ്രഹാം പുറയാറ്റിൽനിന്നു ട്
കരിമ്പൻ: ചെറുപുഷ്പ മിഷൻ ലീഗ് ഇടുക്കി രൂപതാ കലോത്സവം അരങ്ങ് 2K26ൽ നെടുങ്കണ്ടം മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടുദിവസങ്ങളിലായി മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൽ ഇടുക്കി രൂപതയിലെ 12 മേഖലകളിൽനിന്നായി 1200ൽപരം പ്രതിഭകൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തു.
കുട്ടികളിലെ കലാവാസനയും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനൊപ്പം സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മിഷൻ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. മേഖലകളുടെ കീഴിൽ വിവിധ ഇടവകകളിൽനിന്നെത്തിയ മത്സരാർഥികളുടെ സജീവ പങ്കാളിത്തം കലോത്സവത്തിന് ആവേശം പകർന്നു. മേഖലാതലത്തിൽ 440 പോയിന്റ് നേടി നെടുങ്കണ്ടം മേഖല ഒന്നാം സ്ഥാനവും 372 പോയിന്റുമായി തങ്കമണി മേഖല രണ്ടാം സ്ഥാനവും 359 പോയിന്റ് നേടി ഇരട്ടയാർ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രൂപതയിലെ ഇടവകകളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് കാറ്റഗറി എ വിഭാഗത്തിൽ നെടുങ്കണ്ടം, മുരിക്കാശേരി, കഞ്ഞിക്കുഴി ശാഖകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി ബി വിഭാഗത്തിൽ പച്ചടി, രാജമുടി, കല്ലാർകുട്ടി ശാഖകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി സി വിഭാഗത്തിൽ ജോർജിയാർ, മേരിലാൻഡ് ശാഖകൾ ഒന്നും രണ്ടും സ്ഥാനവും പനംകൂട്ടി, കൈലാസം ശാഖകൾ മൂന്നാം സ്ഥാനം പങ്കിട്ടു.
സമാപനസമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. എബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രൂപതാ സാഹിത്യ മത്സരങ്ങളുടെ സമ്മാനങ്ങൾ മിഷൻ ലീഗ് മുരിക്കാശേരി മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ വിതരണം ചെയ്തു. നിരവധി വൈദികരും സന്യസ്ഥരും സന്നിഹിതരായിരുന്നു.
ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, രൂപതീ വൈസ് ഡയറക്ടർ സിസ്റ്റർ സ്റ്റാർലറ്റ് സിഎംസി, രൂപതീ പ്രസിഡന്റ് സെസിൽ ജോസ്, സെക്രട്ടറി മാർട്ടിൻ മാത്യു, ഓർഗനൈസർ ജയിംസ് തോമസ്, രൂപതാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Tags :