പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഐക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം.
അടൂർ: കൊടുമൺ ഐക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികൾ ഇന്നു മുതൽ 29 വരെ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ദീപശിഖാ പ്രയാണം.
നാളെ മുതൽ 28 വരെ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരവും 6.30ന് വചനശുശ്രൂഷയും. ഫാ. ജോജി കെ. ജോയ്, ജേക്കബ് കോശി കോർ എപ്പിസ്കോപ്പ, ഫാ. ജോൺ തോമസ് എന്നിവർ വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
29നു രാവിലെ 10.30ന് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. തണൽ ഭവന നിർമാണ പദ്ധതിയുടെ താക്കോൽദാനം ആന്റോ ആന്റണി എംപി നിർവഹിക്കും.
ഇടവക മെത്രാപ്പോലീത്ത സക്കറിയാസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. എംഎൽഎമാരായ സി.വി. ശാന്തകുമാർ, ചാണ്ടി ഉമ്മൻ, അബിൻ വർക്കി എന്നിവർ പങ്കെടുക്കും.
Tags :