x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആവേശം തിരതല്ലി താ​ഴ​ത്ത​ങ്ങാ​ടി മ​ത്സ​ര വ​ള്ളം​ക​ളി

വെബ് ഡെസ്ക്
Published: October 25, 2026 12:51 AM IST | Updated: October 25, 2026 12:51 AM IST

സം​​സ്ഥാ​​ന വി​​നോ​​ദ സ​​ഞ്ചാ​​ര വ​​കു​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ന്‍റെ (സി​​ബി​​എ​​ല്‍) ഭാ​​ഗ​​മാ​​യു​​ള്ള താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി സ്പീ

കോ​​ട്ട​​യം: സം​​സ്ഥാ​​ന വി​​നോ​​ദ​സ​​ഞ്ചാ​​ര വ​​കു​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​ന്‍റെ (സി​​ബി​​എ​​ല്‍) ഭാ​​ഗ​​മാ​​യു​​ള്ള താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ​​ക്ഷ്യ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തി ച​​ട​​ങ്ങി​​നു തു​​ട​​ക്കം കു​​റി​​ച്ചു.

വ​​ള്ളം​​ക​​ളി സു​​വ​​നീ​​ര്‍ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫി​​നു കൈ​​മാ​​റി സ്പീ​​ക്ക​​ര്‍ പ്ര​​കാ​​ശ​​നം ചെ​​യ്തു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ചു​​ണ്ട​​ന്‍ വ​​ള്ള​​ങ്ങ​​ളു​​ടെ മാ​​സ് ഡ്രി​​ല്ലും ജ​​ല​​ഘോ​​ഷ​​യാ​​ത്ര​​യും ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​​യ്മോ​​ന്‍ ക​​രി​​മ​​ഠം, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ബ പു​​ന്ന​​ന്‍, ന​​ഗ​​ര​​സ​​ഭാം​​ഗം ഉ​​നൈ​​സ് പാ​​ല​​പ്പ​​റ​​മ്പി​​ല്‍, താ​​ഴ​​ത്ത​​ങ്ങാ​​ടി ജു​​മാ മ​​സ്ജി​​ദ് ഇ​​മാം ഫ​​ത്ഹു​​ദീ​​ന്‍ റ​​ഷാ​​ദി, വി.​​ബി. ബി​​നു, കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ തോ​​മ​​സ് കെ. ​​വ​​ട്ടു​​ക​​ളം, ലി​​യോ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ഈ ​​വ​​ര്‍​ഷ​​ത്തെ നെ​​ഹ്റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​യി​​ല്‍ ആ​​ദ്യ ഒ​​ന്‍​പ​​തു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ വ​​ന്ന ക്ല​​ബ്ബു​​ക​​ളും വ​​ള്ള​​ങ്ങ​​ളു​​മാ​​ണ് സി​​ബി​​എ​​ല്ലി​​ല്‍ മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്.

കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് സം​​ഘ​​ടി​​പ്പി​​ച്ച ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ളും ഇ​​തോ​​ടൊ​​പ്പം അ​​ര​​ങ്ങേ​​റി. ജി​​ല്ലാ ടൂ​​റി​​സം പ്രൊ​​മോ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ, തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്ത്, കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണു ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ന്‍റെ ഏ​​ഴാ​​മ​​ത് മ​​ത്സ​​ര​​വും 125-ാമ​​ത് കോ​​ട്ട​​യം മ​​ത്സ​​രം വ​​ള്ളം​​ക​​ളി​​യും സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

Tags :

Recent News

Corehub Up