ലെന്‍സ്ഫെഡ് ഏരിയാ കമ്മിറ്റി നടത്തിയ ചങ്ങനാശേരി വികസന കോണ്‍ക്ലേവ് വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: സ്വയം കരുത്താര്ജിക്കുന്നതോടോപ്പം ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ലെന്‍സ്ഫെഡ് ചെയ്യുന്ന സേവനങ്ങള്‍ മഹത്തരവും അഭിനന്ദാര്‍ഹവുമാണെന്ന് വിനു ജോബ് എംഎല്‍എ. ലെന്‍സ്ഫെഡ് ഏരിയ കമ്മിറ്റി നടത്തിയ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോമി ജോസഫ്, മുന്‍ ചെയര്‍പേഴ്സണ്‍മാരായ കൃഷ്ണകുമാരി രാജശേഖരന്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സന്ധ്യ മനോജ്, ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് ജനീവ് പി.ജി. ജോണ്സന് ജോണ്‍, ശരത് കുമാര്‍, എസ് അജിത്, പോള്‍ ആന്റണി, ജോഷി സെബാസ്റ്റ്യന്‍, നെജിമോന് പി.എ, റോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags :