ആപ്പാഞ്ചിറയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്
കടുത്തുരുത്തി: കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പടെ 30 ഓളം പേര്‍ക്ക് പരിക്ക്. ആപ്പാഞ്ചിറ പെട്രോള്‍ പമ്പിന് മുന്നില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം.
വൈക്കത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന പിക്കപ്പ് വാനില്‍ ഇടിച്ച ബസ് നിയന്ത്രണം തെറ്റി സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.
കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിംഗ് ഗാഡ് ഒടിഞ്ഞതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. രാവിലെ മത്സ്യവില്പനയ്ക്ക് പോകുന്ന സ്ത്രീകളും തൊഴിലാളികളും അടക്കം നിരവധി പേരാണ് ബസിലുണ്ടായിരുന്നത്.
കോട്ടയത്തുനിന്നും എറണാകുളത്തേക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പിക്കപ്പ് വാനിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്.
കടുത്തുരുത്തിയില്‍ നിന്ന് പോലീസും ഫയര്‍ഫോഴ്സ് യൂണിറ്റും എത്തി പരിക്കേറ്റ വരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കോട്ടയം-എറണാകുളം പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Tags :