കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രിയില്‍ സിടി സ്കാനിംഗ് സൗകര്യത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാ
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തില്‍ 32 സ്ലൈസ് സിടി സ്കാനിംഗ് സൗകര്യം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സിടി സ്കാനിംഗ് വിഭാഗം ആശീര്‍വദിച്ച് ഉദ്ഘാടനം ചെയ്തു.
ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്വിഎം, മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സെല്‍ബി എസ്വിഎം, കാരിത്താസ് ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ എസ്വിഎം തുടങ്ങിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പുതിയ സിടി സംവിധാനം പ്രവര്‍ത്തനസജ്ജമായതോടെ കിടങ്ങൂരിലും സമീപ പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്ക് കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയ സേവനങ്ങള്‍ ലഭ്യമാകും. എസ്വിഎം പ്രവിശ്യയുടെ സഹകരണത്തോടെ രോഗികള്‍ക്ക് സിടി സ്കാനിംഗ് സേവനങ്ങള്‍ക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗ് സേവനങ്ങള്‍ക്കും +91 86067 00564.
Tags :