x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ഴ​ത്ത​ങ്ങാ​ടി ജ​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 24, 2026 11:39 PM IST | Updated: October 24, 2026 11:39 PM IST

ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി വ​​ള്ളം​​ക​​ളി​​യി​​ല്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ത്തി​​ല്‍ അ​​രോ​​മ ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ അ​​രോ​​മ ചു​​ണ്ട

താ​​ഴ​​ത്ത​​ങ്ങാ​​ടി: താ​​ഴ​​ത്ത​​ങ്ങാ​​ടി ആ​​റി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലും തി​​ങ്ങി​​നി​​റ​​ഞ്ഞ കാ​​ണി​​ക​​ളെ കോ​​രി​​ത്ത​​രി​​പ്പി​​ച്ച വ​​ള്ളം​​ക​​ളി മ​​ത്സ​​ര​​ത്തി​​ൽ അ​​രോ​​മ ചു​​ണ്ട​​ൻ ജ​​ല​​രാ​​ജാ​​വാ​​യി. ഈ ​​സീ​​സ​​ണി​​ലെ ആ​​ദ്യ ര​​ണ്ട് സി​​ബി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ലും വി​​ജ​​യി​​ച്ച​​തി​​നു​​ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ത​​ങ്ങ​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ മേ​​ല്പാ​​ട​​ൻ ചു​​ണ്ട​​നെ പൊ​​രി​​ഞ്ഞ പോ​​രാ​​ട്ട​​ത്തി​​ൽ പി​​ന്നി​​ലാ​​ക്കി​​യാ​​ണ് താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ൽ അ​​രോ​​മ​​യു​​ടെ മ​​ധു​​ര പ്ര​​തി​​കാ​​രം.

ഫൈ​​ന​​ലി​​ൽ മ​​ത്സ​​രി​​ച്ച അ​​രോ​​മ​​യും മേ​​ല്പാ​​ട​​നും നി​​ര​​ണ​​വും ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റ് പി​​ന്നി​​ടാ​​ൻ എ​​ടു​​ത്ത സ​​മ​​യം മ​​ത്സ​​ര​​ത്തി​​ന്‍റെ പോ​​രാ​​ട്ട വീ​​ര്യ​​ത്തി​​ന് തെ​​ളി​​വാ​​ണ്. ഒ​​ന്നാ​​മ​​തെ​​ത്തി​​യ അ​​രോ​​മ മൂ​​ന്നു മി​​നി​​റ്റ് 21 സെ​​ക്ക​​ൻ​​ഡ് 227 മൈ​​ക്രോ സെ​​ക്ക​​ൻ​​ഡു കൊ​​ണ്ട് ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ ര​​ണ്ടാ​​മ​​തെ​​ത്തി​​യ മേ​​ല്പാ​​ട​​ൻ ചു​​ണ്ട​​ൻ മൂ​​ന്നു മി​​നി​​റ്റ് 21 സെ​​ക്ക​​ൻ​​ഡ് 802 മൈ​​ക്രോ സെ​​ക്ക​​ൻ​​ഡും മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ നി​​ര​​ണം ചു​​ണ്ട​​ൻ മൂ​​ന്ന് മി​​നി​​റ്റ് 21 സെ​​ക്ക​​ൻ​​ഡ് 925 മൈ​​ക്രോ സെ​​ക്ക​​ൻ​​ഡും മാ​​ത്ര​​മാ​​ണെ​​ടു​​ത്ത​​ത്.

അ​​രോ​​മ ചു​​ണ്ട​​ൻ തു​​ഴ​​ഞ്ഞ​​ത് കൊ​​ല്ലം പ​​റ​​വൂ​​ർ അ​​രോ​​മ ബോ​​ട്ട് ക്ല​​ബ്ബാ​​ണ്. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ മേ​​ല്പാ​​ട​​ൻ ചു​​ണ്ട​​നി​​ൽ അ​​ണി​​നി​​ര​​ന്ന​​ത് പ​​ള്ളാ​​ത്തു​​രു​​ത്തി ബോ​​ട്ട് ക്ല​​ബ്ബി​​ലെ തു​​ഴ​​ച്ചി​​ൽ താ​​ര​​ങ്ങ​​ളാ​​ണ്. മൂ​​ന്നാം സ്ഥാ​​നം നേ​​ടി​​യ നി​​ര​​ണം ചു​​ണ്ട​​ൻ തു​​ഴ​​ഞ്ഞ​​ത് നി​​ര​​ണം ബോ​​ട്ട് ക്ല​​ബ്ബാ​​ണ്.

നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി​​യ യു​​ബി​​സി കൈ​​ന​​ക​​രി​​യു​​ടെ വീ​​യ​​പു​​രം ചു​​ണ്ട​​ൻ മൂ​​ന്ന് മി​​നി​​റ്റ് 27 സെ​​ക്ക​​ൻ​​ഡ് 672 മൈ​​ക്രോ സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ്‌​​ചെ​​യ്തു. അ​​ഞ്ചാം സ്ഥാ​​നം നേ​​ടി​​യ നാ​​ട്ട​​കം ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ ചെ​​റു​​ത​​ന ചു​​ണ്ട​​ൻ 3 മി​​നി​​റ്റ് 29 സെ​​ക്ക​​ൻ​​ഡ് 929 മൈ​​ക്രോ സെ​​ക്ക​​ൻ​​ഡി​​ലും ആ​​റാം സ്ഥാ​​ന​​ക്കാ​​രാ​​യ കു​​മ​​ര​​കം ഇ​​മ്മാ​​നു​​വേ​​ൽ ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ ആ​​ർ​​പ്പൂ​​ക്ക​​ര ചു​​ണ്ട​​ൻ 3 മി​​നി​​റ്റ് 33 സെ​​ക്ക​​ൻ​​ഡ് 654 മൈ​​ക്രോ സെ​​ക്ക​​ൻ​​ഡു കൊ​​ണ്ടും ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റ് പി​​ന്നി​​ട്ടു.
ഏ​​ഴാം സ്ഥാ​​ന​​ത്ത് കെ​​റ്റി​​ബി​​സി​​യു​​ടെ പു​​ണ്യാ​​ള​​ൻ നി​​ര​​ണ​​വും എ​​ട്ടാ​​മ​​ത് ന​​ടു​​ഭാ​​ഗം ചു​​ണ്ട​​നും എ​​ത്തി​​യ​​പ്പോ​​ൾ ത​​ല​​വ​​ടി ചു​​ണ്ട​​ൻ ഒ​​മ്പ​​താം സ്ഥാ​​നം കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു. താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ലെ അ​​രോ​​മ ചു​​ണ്ട​​ന്‍റെ വി​​ജ​​യം സി​​ബി​​എ​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ അ​​രോ​​മ​​യെ വീ​​ണ്ടും ഒ​​ന്നാ​​മ​​തെ​​ത്തി​​ച്ചു.

ചെ​​റു ക​​ളി​​വ​​ള്ള​​ങ്ങ​​ളു​​ടെ മ​​ത്സ​​ര ഫ​​ലം

ചു​​രു​​ള​​ൻ ഒ​​ന്നാം ത​​ര​​ത്തി​​ൽ മൂ​​ഴി എ​​തി​​രി​​ല്ലാ​​തെ വി​​ജ​​യി​​ച്ചു. ഇ​​രു​​ട്ടു​​കു​​ത്തി ര​​ണ്ടാം ത​​ര​​ത്തി​​ൽ പു​​ത്ത​​ൻ​​പ​​റ​​മ്പ​​ൻ വി​​ജ​​യി​​ക​​ളാ​​യ​​പ്പോ​​ൾ ശ​​ര​​വ​​ണ​​ൻ ര​​ണ്ടാം സ്ഥാ​​ന​​വും സെ​​ന്‍റ് ജോ​​സ​​ഫ് മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി. ഒ​​ന്നാം ത​​രം ഇ​​രു​​ട്ടു​​കു​​ത്തി വ​​ള്ള​​ങ്ങ​​ളു​​ടെ മ​​ത്സ​​രം കാ​​ണി​​ക​​ളെ ആ​​വേ​​ശ​​ത്തി​​ലാ​​റാ​​ടി​​ച്ചു. കാ​​ഞ്ഞി​​രം യു​​ണൈ​​റ്റ​​ഡ് ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ മൂ​​ന്നു​​തൈ​​യ്ക്ക​​നാ​​ണ് ഒ​​ന്നാം സ്ഥാ​​നം നേ​​ടി ഗെ​​യി​​ൽ എ​​വ​​ർ​​റോ​​ളിം​​ഗ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ കു​​മ​​ര​​കം റി​​പ്പി​​ൾ​​സ്ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ പി​​ജി ക​​ർ​​ണ​​ൻ എം​​എം നൈ​​നാ​​ൻ ട്രോ​​ഫി​​ക്ക് അ​​വ​​കാ​​ശി​​യാ​​യി. യു​​വ​​ശ​​ക്തി ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ തു​​രു​​ത്തി​​ത്ത​​റ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണെ​​ത്തി​​യ​​ത്. ര​​ണ്ടാം​​ത​​രം വെ​​പ്പ് വ​​ള്ള​​ങ്ങ​​ളു​​ടെ ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ കാ​​ണി​​ക​​ളു​​ടെ വ​​ള്ളം ത​​ട​​സം സൃ​​ഷ്ടി​​ച്ച​​തി​​നാ​​ൽ വി​​ജ​​യി​​ക​​ളെ പി​​ന്നീ​​ട് പ്ര​​ഖ്യാ​​പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

Tags :

Recent News

Corehub Up