x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. മാത്യു ചെമ്പോത്തിനാല്‍ അവാര്‍ഡ് എം.പി. ജോർജ് കോർഎപ്പിസ്‌കോപ്പയ്ക്ക്

പത്തനംതിട്ട ബ്യൂറോ
Published: March 12, 2026 11:49 AM IST | Updated: March 12, 2026 11:49 AM IST

തിരുവല്ല : സുറിയാനി മല്പാനും ആരാധനാക്രമ പണ്ഡിതനും സംഗീതവിദ്വാനുമായിരുന്ന ഫാ. മാത്യു ചെമ്പോത്തിനാലിന്‍റെ സ്മരണാർഥം മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിരൂപത ഏര്‍പ്പെടുത്തിയ ഫാ. മാത്യു ചെമ്പോത്തിനാല്‍ സമൂറോ ദ് റൂഹോ (പരിശുദ്ധ റൂഹായുടെ ഓടക്കുഴല്‍) പ്രഥമ അവാര്‍ഡിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. എം.പി. ജോർജ് കോർഎപ്പിസ്‌കോപ്പ അര്‍ഹനായി.

ആരാധനാക്രമത്തിനും സുറിയാനി ഭാഷയ്ക്കും ആരാധനാക്രമ സംഗീതത്തിനും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാർഡ്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, കോട്ടയം സെന്‍റ് എഫ്രേം സുറിയാനി പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമ സുനഹദോസ് കമ്മീഷന്‍റെ സെക്രട്ടറി റവ. ഡോ. ഐസക് പറപ്പള്ളില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

മാര്‍ച്ച് 20 ന് തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഫാ. ചെമ്പോത്തിനാല്‍ അനുസ്മരണ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ 25,000 രൂപയും ഫലകവും അടങ്ങിയ അവാർഡ് സമ്മാനിക്കും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും.

Tags : Fr. Mathew Chembothal Award MP George Corepiscopa FR M P George music award malankara catholic church

Recent News

Corehub Up