തൃശൂർ: മണപ്പുറം സമീക്ഷയുടെ ഈ വർഷത്തെ രാമു കാര്യാട്ട് സമഗ്ര സംഭാവനാ പുരസ്കാരം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനു സമ്മാനിക്കും. 25,000 രൂപയും ശില്പവുമാണ് അവാർഡ്.
സികെജി വൈദ്യർ സ്മൃതി പുരസ്കാരം കവയിത്രി അനിത തന്പിക്കു സമർപ്പിക്കും. കെ.വി. പീതാംബരൻ സ്മൃതി പുരസ്കാരം നാട്ടിക മണപ്പുറത്തെ തൊഴിലാളി കർഷകനേതാവ് പി.ആർ. കറപ്പനു നൽകും. 10,000 രൂപയും ശില്പവുമാണ് രണ്ടു പുരസ്കാരങ്ങളും.
തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ മാർച്ച് ഏഴിന് സംവിധായകൻ കമൽ ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിക്കും.
Tags : Alankot Leelakrishnan award Manappuram Samiksha Ramu Karyat