x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് കെ.​എം. അ​ഷ​റ​ഫി​നു സ​മ്മാ​നി​ച്ചു


Published: May 21, 2026 07:54 AM IST | Updated: May 21, 2026 07:54 AM IST

വ​ല​പ്പാ​ട്: കേ​ര​ള മ​ൾ​ട്ടി​പ്പി​ൾ ല​യ​ണ്‍​സ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് കെ.​എം. അ​ഷ​റ​ഫി​നു സ​മ്മാ​നി​ച്ചു. അ​ഡ്‌​ല​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ല​യ​ണ്‍​സ് മ​ൾ​ട്ടി​പ്പി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. മു​രു​ക​ൻ പു​ര​സ്കാ​രം കൈ​മാ​റി. സാ​മൂ​ഹി​ക​സേ​വ​ന​രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ലു​മു​ള്ള സ​മ​ർ​പ്പി​ത ഇ​ട​പെ​ട​ലു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണു പു​ര​സ്കാ​രം.

മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എം. അ​ഷ​റ​ഫ്, മ​ണ​പ്പു​റം ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന്‍റെ സീ​നി​യ​ർ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റു​മാ​ണ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് 318ഡി​യു​ടെ ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റാ​ണ്.

മ​ൾ​ട്ടി​പ്പി​ൾ കൗ​ണ്‍​സി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ജ​ൻ ന​ന്പൂ​തി​രി, മു​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ടോ​ണി ഏ​നോ​ക്കാ​ര​ൻ, ഏ​രി​യ ലീ​ഡ​ർ അ​ഡ്വ. വാ​മ​ന​കു​മാ​ർ, അ​ഡ്വ.​വി. അ​മ​ർ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Lions Humanitarian Award

Recent News

Corehub Up