മണ്ണാർക്കാട്: മണ്ണാർക്കാട് പൂരത്തോടനുബന്ധിച്ച് പൂരാഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്കാരം സമ്മാനിച്ചു.
ഇടയ്ക്ക കലാകാരൻ തിരുവില്വാമല ഹരിക്ക് ജില്ലാ ജഡ്ജി ജോമോൻ ജോൺ പുരസ്കാരം സമ്മാനിച്ചു.എൻ. ഷംസുദ്ദീൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. ശില്പവും പ്രശസ്തിപത്ര സമർപ്പണവും നഗരസഭാ അധ്യക്ഷ കെ. സജ്ന നിർവഹിച്ചു.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം. ബാലചന്ദ്രനുണ്ണി പൊന്നാട അണിയിച്ചു. ഡോ. എൻ.പി. വിജയകൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ. എ.പി. രാധാകൃഷ്ണൻ കാഷ് അവാർഡും നൽകി. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എസ്പി ഫിറോസ് എം. ഷെഫീക്ക്, സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഗിരീഷ്, അധ്യാത്മിക പ്രഭാഷകൻ പി.എം. വ്യാസൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് അഞ്ജു സജീവ്, പ്രധാനമന്ത്രി രാഷ്ട്രീയ ബാൽപുരസ്കാര ജേതാവ് പി. മുഹമ്മദ് സിനാൻ, സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ മണ്ണാർക്കാടിന്റെ ചരിത്രം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച വിപഞ്ചിക എന്നിവരെ പൂരാഘോഷ കമ്മിറ്റി ആദരിച്ചു.
Tags : nattu vishesham Instrumentalist Award