തൃശൂർ: ഗീതം സംഗീതം കലാസാംസ്കാരികവേദിയുടെ രണ്ടാമത് ദേശീയ പുരസ്കാരം (ഒരുലക്ഷം രൂപ) പദ്മഭൂഷണ് ഡോ. കെ.എസ്. ചിത്രയ്ക്കു നൽകുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാലിനു വൈകുന്നേരം 4.30ന് അയ്യന്തോൾ വെഡ്ഡിംഗ് വില്ലേജിൽ നടത്തുന്ന ചടങ്ങിൽ സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ പുരസ്കാരം സമ്മാനിക്കും.
സംവിധായകൻ കമൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗീതം സംഗീതം പ്രസിഡന്റ് മുഹമ്മദ് റഷീദ് അധ്യക്ഷത വഹിക്കും. സംഗീതസംവിധായകൻ മോഹൻ സിത്താരയെയും ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെൻമാറയെയും ആദരിക്കും.
തുടർന്നുഗാനസന്ധ്യ. പത്രസമ്മേളനത്തിൽ ജയരാജ് വാര്യർ, മുഹമ്മദ് റഷീദ്, സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ, ടി.എൻ. ദേവദാസ് എന്നിവർ പങ്കെടുത്തു.
Tags : K.S. Chitra Award