x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്‌​കാ​രം സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്

വെബ് ഡെസ്ക്
Published: July 16, 2026 11:12 PM IST | Updated: July 16, 2026 11:12 PM IST

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

അ​ല​പ്പു​ഴ: മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്‌​കാ​ര​ത്തി​ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി. 25,000 രൂ​പ​യും പ്ര​ശ​സ്ത്രി​പ​ത്ര​വും ശി​ല്പ​വും അ​ട​ക്ക​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 10,001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന മി​ക​ച്ച ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ത്തി​നു​ള്ള അ​വാ​ർ​ഡ് പാ​ലാ ബ്രി​ല്യ​ന്‍റി​നും മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്‌​കാ​രം ന്യൂ​സ് 24 മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ർ. ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ​ക്കും കാ​രു​ണ്യ​ പു​ര​സ്‌​കാ​രം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ലി​നും ന​ൽ​കും.

പ്ര​വാ​സി വ്യ​വ​സാ​യി പു​ര​സ്കാ​രം സ​ഫ​റോ​ൻ ഗ്രൂ​പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹാ​രി​സ് രാ​ജ​യ്ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ൽ പ്രീ​മി​യം സ​മാ​ഹ​ര​ണ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​യി​ൽ തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​നം​നേ​ടി​യ മ​ല​യാ​ളി ഷി​ബു വി. ​ജോ​സ​ഫ്, കേ​ര​ള​ത്തി​ലെ ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ യു​വ വ്യ​വ​സാ​യി ജോ​ബി​ൻ അ​ക്ക​ര​ക്ക​ളം എ​ന്നി​വ​ർ​ക്കാ​ണ് മ​റ്റ് അ​വാ​ർ​ഡു​ക​ൾ.
ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം പാ​ലാ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. വാ​ർ​ത്താ​സ​മ്മേ​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ദി​നേ​ശ​ൻ ഭാ​വ​ന, ജോ​ണി മു​ക്കം, റോ​യി പി. ​തി​യോ​ച്ച​ൻ, ടോ​മി പു​ലി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Award Thiruvanchoor Radhakrishnan

Recent News

Corehub Up