x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ കം​ബോ​ഡി​യ: അ​​​​ന്വേ​​​​ഷ​​​​ണ​​​റി​​​​പ്പോ​​​​ര്‍​ട്ട് ഡി​​​​ജി​​​​പി​​​​ക്ക്


Published: June 21, 2026 01:37 AM IST | Updated: June 21, 2026 01:37 AM IST

കൊ​ച്ചി: കം​ബോ​ഡി​യ​യി​ലെ സൈ​ബ​ര്‍​ത​ട്ടി​പ്പ് റാ​ക്ക​റ്റു​ക​ള്‍ ന​ട​ത്തി​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് സം​ഘം ഉ​ട​ന്‍ ഡി​ജി​പി​ക്കു കൈ​മാ​റും. കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ ഏ​ഴം​ഗ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ 12ല​ധി​കം ഇ​ര​ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ല്‍ അ​വ​സാ​ന​ ഘ​ട്ട​ത്തി​ലാ​ണ്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള ഇ​ര​ക​ളു​ടെ വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

മു​ഖ്യ​പ്ര​തി പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍ കം​ബോ​ഡി​യ​യി​ലേ​ക്കു ക​ട​ത്തി​യ 12ല​ധി​കം മ​ല​യാ​ളി​ക​ളെ അ​ന്വേ​ഷ​ണ​സം​ഘം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പാ​സ്‌​പോ​ര്‍​ട്ട് പി​ടി​ച്ചു വ​ച്ച​ശേ​ഷ​മാ​ണ് ഇ​വ​രെ റോ​ഡ് മാ​ര്‍​ഗം താ​യ്‌​ല​ന്‍​ഡി​ല്‍​നി​ന്നു കം​ബോ​ഡി​യ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കം​ബോ​ഡി​യ​യി​ല്‍​നി​ന്ന് ഇ​വ​രെ നാ​ടു ക​ട​ത്തി​യി​രു​ന്നു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ബ്‌​ദു​റ​ഹ്‌​മാ​നും മ​റ്റു പ്ര​തി​ക​ള്‍​ക്കു​മെ​തി​രേ മ​നു​ഷ്യ​ക്ക​ട​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം. തു​ട​ര്‍​ന്ന് എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റും.

മൊ​ഴി​യെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​ശേ​ഷം റി​മാ​ന്‍​ഡി​ലു​ള്ള അ​ബ്‌​ദു​റ​ഹ്‌​മാ​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട്, സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഒ​രാ​ളെ ക​ട​ത്തു​ന്ന​തി​ന് താ​ന്‍ വാ​ങ്ങി​യി​രു​ന്ന​ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണെ​ന്ന് ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​ല്‍ സം​ഘാം​ഗ​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ​ശേ​ഷം ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​യാ​ൾ​ക്കു ല​ഭി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍ നൂ​റോ​ളം പേ​രെ കം​ബോ​ഡി​യ​യി​ലേ​ക്ക് അ​യ​ച്ച​താ​യാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഡോ​ക്ട​റി​ല്‍​നി​ന്ന് 37 ല​ക്ഷം ത​ട്ടി​യ കേ​സി​ലാ​ണ് അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ കം​ബോ​ഡി​യ എ​ന്ന​പേ​രി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ട്രേ​ഡിം​ഗ്, ലോ​ണ്‍ ആ​പ് പ​ര​സ്യ​ങ്ങ​ള്‍​വ​ഴി​യും മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ള്‍ വ​ഴി​യു​മാ​യി​രു​ന്നു റാ​ക്ക​റ്റി​ന്‍റെ ത​ട്ടി​പ്പ്.

Tags : Operation Cambodia Investigation report DGP

Recent News

Corehub Up