x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം കു​റ​ഞ്ഞ മ​ദ്യോ​ത്പാ​ദ​ന പദ്ധതി ന​ട​പ്പാ​ക്ക​രു​തെ​ന്ന് മ​ദ്യ​വി​രു​ദ്ധ സ​മി​തി


Published: June 21, 2026 12:47 AM IST | Updated: June 21, 2026 12:47 AM IST

കൊ​​​​ച്ചി: പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യോ​​​​ത്പാ​​​​ദ​​​​ന പ​​​​ദ്ധ​​​​തി നടപ്പാക്കാനു​​​​ള്ള നീ​​​​ക്കം യു​​​ഡി​​​എ​​​ഫ് സ​​​​ര്‍​ക്കാ​​​​ർ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി.

ഈ ​​​​നീ​​​​ക്കം ജെ​​​​ൻ സി​​​​ക്കു​​​വേ​​​​ണ്ടി​​​​യാ​​​​ണോ​​​​യെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വ​​​​ക്താ​​​​വു​​​​മാ​​​​യ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​​ർ​​​​ക്കാ​​​​ർ ന​​​​യം മ​​​​ദ്യ​​​​പ​​​​രെ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള​​​​താ​​​​ണ്.

ജെ​​​​ൻ സി​​​​ക്കും സ്ത്രീ​​​​ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മ്പോ​​​​ഴും ഇ​​​​വ​​​​രെ മ​​​​റ്റൊ​​​​രു​​​​ വ​​​​ഴി​​​​യേ ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത് ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ല.

ല​​​​ഹ​​​​രി ആ​​​​സ​​​​ക്തി​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി അ​​​​വ​​​​രു​​​​ടെ ബ​​​​ല​​​​ഹീ​​​​ന​​​​ത​​​​യെ ചൂ​​​​ഷ​​​​ണം ചെ​​​​യ്തു സാ​​​​മ്പ​​​​ത്തി​​​​ക​​​നേ​​​​ട്ടം ഉ​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള അ​​​​ട​​​​വു​​​​ന​​​​യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ പി​​​​ന്മാ​​​​റ​​​​ണമെന്നും മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Anti Liquor Committee alcohol production Not implemented low strength

Recent News

Corehub Up