ലാ പാസ്: ബൊളീവിയയിൽ പ്രതിപക്ഷ സമരം അന്പതു ദിവസം പിന്നിടവേ പ്രസിഡന്റ് റൊദ്രിഗോ പാസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ, സമരക്കാരുടെ റോഡ് ഉപരോധം മറികടക്കാൻ സൈന്യത്തെ ഇറക്കാനാകും.
സാന്പത്തിക പ്രതിസന്ധി മറികടക്കാനായി പ്രസിഡന്റ് പാസ് ഇന്ധന സബ്സിഡി വെട്ടിക്കുറച്ചപ്പോഴാണ് സമരം ആരംഭിച്ചത്. ഭൂപരിഷ്കരണം പോലുള്ള അപ്രിയ നടപടികൾ പ്രതിഷേധം വർധിക്കാനിടയാക്കി.
ഇടതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ ഇവോ മേറൊലസിന്റെ അനുയായികളാണ് സമരത്തിനു നേതൃത്വം നല്കുന്നത്. ട്രക്കുകളും മറ്റുമിട്ട് റോഡ് ഉപരോധിച്ചിരിക്കുന്നതിനാൽ ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ അഭാവം നേരിട്ടു തുടങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
Tags : Bolivia State of emergency Rodrigo Paz