x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് സെ​ന​റ്റ​ർ ലി​ൻ​ഡ്സി ഗ്ര​ഹാം അ​ന്ത​രി​ച്ചു

പി. ​പി. ചെ​റി​യാ​ൻ
Published: July 13, 2026 12:45 PM IST | Updated: July 13, 2026 12:45 PM IST

ലി​ൻ​ഡ്സി ഗ്ര​ഹാം

സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​മു​ഖ​നാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സെ​ന​റ്റ​ർ ലി​ൻ​ഡ്സി ഗ്ര​ഹാം (71) അ​ന്ത​രി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

സൗ​ത്ത് ക​രോ​ലി​ന​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ​റാ​യ അ​ദ്ദേ​ഹം വാ​ഷിം​ഗ്ട​ണി​ലും സ്വ​ന്തം സം​സ്ഥാ​ന​ത്തും ദീ​ർ​ഘ​കാ​ല​മാ​യി റി​പ്പ​ബ്ലി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ൻ​നി​ര മു​ഖ​മാ​യി​രു​ന്നു.

സെ​ന​റ്റ് ബ​ഡ്ജ​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന ലി​ൻ​ഡ്സി ഗ്ര​ഹാം, അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡന്‍റ് ഡോ​ണൾ​ഡ് ട്രം​പി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി കൂ​ടി​യാ​യി​രു​ന്നു. 1994-ൽ ​ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്കും 2002-ൽ ​സെ​ന​റ്റി​ലേ​ക്കും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ട്രം​പി​ന്‍റെ ആ​ദ്യ ഭ​ര​ണ​കാ​ല​ത്ത് സു​പ്രീംകോ​ട​തി ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ൽ ഗ്ര​ഹാം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. വി​ദേ​ശ​ന​യ​ങ്ങ​ളി​ലും ദേ​ശീ​യ സു​ര​ക്ഷാ വി​ഷ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡോ​ണൾ​ഡ് ട്രം​പ്, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : LindseyGraham PassesAway USA

Recent News

Corehub Up