x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് സി​റ്റി വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ "40 ദി​ന പ്രാ​ർ​ഥ​ന' ആരംഭിച്ചു

രാ​ജു ത​ര​ക​ൻ
Published: July 13, 2026 12:15 PM IST | Updated: July 13, 2026 12:15 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ നാ​ൽ​പ്പ​താ​മ​ത് വാ​ർ​ഷി​ക കോ​ൺ​ഫ​റ​ൻ​സി​ന് മു​ന്നോ​ടി​യാ​യി നടത്തുന്ന "40 ദി​ന പ്രാ​ർഥ​ന' (40 Days of Prayer) ആരംഭിച്ചു. ഓ​ഗ​സ്റ്റ് 20 വ​രെ ദി​വ​സ​വും രാ​ത്രി ഒമ്പത് മു​ത​ൽ 10 വ​രെ​യാ​ണ് പ്രാ​ർഥ​ന ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 21 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യും ആ​ത്മീ​യ ഉ​ണ​ർ​വി​നാ​യും വി​ശ്വാ​സ​സ​മൂ​ഹ​ത്തെ ഒ​രു​മി​ച്ചു നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് ​പ്രാ​ർ​ഥ​ന ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സി​റ്റി വൈ​ഡ് പ്രാ​ർ​ത്ഥ​നാ ലൈ​ൻ ന​മ്പ​രാ​യ 805 706 5223ലൂ​ടെ ഈ ​പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.dallascitywide.org എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Tags :

Recent News

Corehub Up