x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ള​വാ​ദ്യ​ക​ലാ​കാ​ര​ൻ രാ​ജ​ൻ കോ​ര​യു​മാ​യി മു​ഖാ​മു​ഖം വെ​ള്ളി​യാ​ഴ്ച

​പി.​പി. ചെ​റി​യാ​ൻ
Published: June 24, 2026 12:32 PM IST | Updated: June 24, 2026 12:32 PM IST

ഡാ​ള​സ്: സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി ശ്ര​ദ്ധേ​യ​മാ​യ ഒ​രു ഓ​ൺ​ലൈ​ൻ സം​ഗീ​ത​പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.15ന് (ഇഎസ്ടി) ​സൂം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു.

"സ്വ​ർ​ഗീ​യ നാ​ദം' (Volume 46) എ​ന്ന സം​ഗീ​ത​പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി പ്ര​ശ​സ്ത താ​ള​വാ​ദ്യ​ക​ലാ​കാ​ര​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ രാ​ജ​ൻ കോ​ര​യു​മാ​യി മു​ഖാ​മു​ഖം പ​രി​പാ​ടി ന​ട​ക്കും.

ഇ​ന്ത്യ​ൻ ക്രി​സ്തീ​യ സം​ഗീ​ത​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യ രാ​ജ​ൻ കോ​ര, താ​ള​വാ​ദ്യം, ഗാ​ന​ര​ച​ന, സം​ഗീ​ത​സം​വി​ധാ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ്.

ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​സം​ഘ​മാ​യ കാ​മ്പ​സ് ക്രൂ​സേ​ഡ് ഫോ​ർ ക്രൈ​സ്റ്റി​ന്‍റെ "ഹാ​ർ​ട്ട് ബീ​റ്റ്സ്' സം​ഗീ​ത​സം​ഘ​വു​മാ​യി ദീ​ർ​ഘ​കാ​ലം ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ സം​ഗീ​ത ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

1980-ൽ ​ഹാ​ർ​ട്ട് ബീ​റ്റ്സി​ൽ അം​ഗ​മാ​യ രാ​ജ​ൻ കോ​ര, 1992-ൽ ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. 2000 വ​രെ അ​ദ്ദേ​ഹം ഈ ​നി​ല​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

സം​ഗീ​ത​രം​ഗ​ത്തെ അ​നു​ഭ​വ​ങ്ങ​ളും ഹാ​ർ​ട്ട് ബീ​റ്റ്സി​ന്‍റെ സു​വ​ർ​ണ​കാ​ല ഓ​ർ​മ​ക​ളും ക്രി​സ്തീ​യ സം​ഗീ​ത​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കു​വയ്ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന പ്രാ​ർ​ഥന പി.​പി. ചെ​റി​യാ​ൻ നി​ർ​വ​ഹി​ക്കും. സ​മാ​പ​ന പ്രാ​ർ​ഥന​യ്ക്ക് റ​വ. അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നേ​തൃ​ത്വം ന​ൽ​കും. സം​ഗീ​ത​പ​രി​പാ​ടി​യി​ൽ സ​ണ്ണി, ജോ​ജു, സാ​ബു, സി​ജി, അ​ജി, ഷൈ​ൻ, മെ​ഴ്സി, റി​ട്ടു, ഇ​ഷാ എ​ന്നി​വ​ർ വി​വി​ധ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

സം​ഗീ​ത​പ്രേ​മി​ക​ൾ​ക്കും ക്രി​സ്തീ​യ സം​ഗീ​ത​രം​ഗ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ​രി​പാ​ടി ഒ​രു അ​പൂ​ർ​വ അ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൂം മു​ഖേ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​ർ ഫ്ല​യ​റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന മീ​റ്റിം​ഗ് വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

Tags : Rajan Korah Music Concert USA

Recent News

Corehub Up