x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്എ​ൻ​എ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ ടീം ​പ്ര​ഖ്യാ​പി​ച്ചു

എൻആർഐ ഡെസ്ക്
Published: July 1, 2026 03:29 PM IST | Updated: July 1, 2026 03:42 PM IST

ഫ്ലോ​റി​ഡ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ കെ​എ​ച്ച്എ​ൻ​എ സൗ​ത്ത്ഈ​സ്റ്റ് റീ​ജി​യ​ണി​ലെ പു​തി​യ നേ​തൃ​നി​ര പ്ര​ഖ്യാ​പി​ച്ചു.

ജോ​ർ​ജി​യ, അ​ല​ബാ​മ, മി​സി​സി​പ്പി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന റീ​ജി​യ​ണി​ൽ ഷാ​ജീ​വ് - പ​ത്മ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ ടീ​മി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സൗ​ത്ത്ഈ​സ്റ്റ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ഷാ​ജീ​വ് പ​ത്മ​നി​വാ​സി​നോ​ടൊ​പ്പം റീ​ജി​യ​ണ​ൽ വൈ​സ് ചെ​യ​റാ​യി രാ​ജീ​വ് കു​മാ​ർ പ​ദ്മ​കു​മാ​ർ പ്ര​വ​ർ​ത്തി​ക്കും.

റീ​ജി​യ​ണി​ലെ കെഎ​ച്ച്എ​ൻഎ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ക്കു​ക​യും പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രി​ക്കും ഇ​രു​വ​രു​ടെ​യും പ്ര​ധാ​ന ചു​മ​ത​ല. റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി രാ​ഖി രാ​ജീ​വി​നെ​യും വ​നി​താ ഫോ​റം ചെ​യ​റാ​യി ഡോ. ​അ​ർ​ച്ച​ന നാ​യ​രെ​യും നി​യ​മി​ച്ചു.

യൂ​ത്ത് ആ​ൻ​ഡ് യു​വ പ്ര​തി​നി​ധി​യാ​യി സ​ന നാ​യ​രും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ​നി​ത​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ച് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മ​ന​ങ്ങ​ൾ.

റീ​ജി​യ​ണി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വൈ​വി​ധ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ചെ​യ​ർ​മാ​രെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സം​ഗീ​ത ച​ന്ദ്ര​ൻ സ്പി​രി​ച്വ​ൽ ചെ​യ​റാ​യും രാ​കേ​ഷ് രാ​മ​നാ​ഥ​ൻ സ്പോ​ർ​ട്സ് ചെ​യ​റാ​യും റി​ക്കി പ​റ​മ്പ​ത്ത് ഇ​ക്ക​ണോ​മി​ക്സ് ഫോ​റം ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ക്കും.

ആ​ത്മീ​യം, കാ​യി​കം, സാ​മ്പ​ത്തി​ക ബോ​ധ​വ​ൽ​ക്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് ഈ ​ചു​മ​ത​ല​ക​ളു​ടെ ല​ക്ഷ്യം.

കെഎ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ്കു​മാ​ർ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​ർ പു​തി​യ സൗ​ത്ത്ഈ​സ്റ്റ് റീ​ജി​യ​ൺ ടീ​മി​ന് ആ​ശം​സ​ക​ളും പൂ​ർ​ണ പി​ന്തു​ണ​യും അ​റി​യി​ച്ചു.

ജോ​ർ​ജി​യ, അ​ല​ബാ​മ, മി​സി​സി​പ്പി സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഏ​കോ​പി​പ്പി​ക്കാ​നും സാം​സ്കാ​രി​ക, ആ​ത്മീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും പു​തി​യ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് കെഎ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Tags : KHNA SouthEast Region USA

Recent News

Corehub Up