x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക പെ​രു​ന്നാ​ൾ ഭ​ക്തി നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു

ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്
Published: July 1, 2026 02:52 PM IST | Updated: July 1, 2026 02:52 PM IST

 

സ്റ്റാ​ഫോ​ർ​ഡ് (ടെ​ക്സ​സ്): സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ അ​തീ​വ ഭ​ക്തി​നി​ർ​ഭ​ര​മാ​യി പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യും ആ​ഘോ​ഷി​ച്ചു.

ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ, ആ​ത്മീ​യ ധ്യാ​നം, ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ചെ​ണ്ട​മേ​ളം, ക​രി​മ​രു​ന്ന് പ്ര​യോ​ഗം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഇ​ട​വ​കാം​ഗ​ങ്ങ​ളും ഇ​ത​ര അ​തി​ഥി​ക​ളും ഒ​ത്തു​ചേ​ർ​ന്ന ഈ ​ആ​ഘോ​ഷം വി​ശ്വാ​സ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടേ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി. തി​രു​നാ​ളി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മാ​പ​ന ദി​വ​സ​ത്തെ പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ മോ​സ്റ്റ് റ​വ. ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ‌

വി​ശു​ദ്ധ പ​ത്രോ​സിന്‍റെ​യും പൗ​ലോ​സി​ന്‍റെ​യും ജീ​വ​ച​രി​ത്ര​വും വി​ശ്വാ​സ​യാ​ത്ര​യും ആ​സ്പ​ദ​മാ​ക്കി അ​ദ്ദേ​ഹം ന​ൽ​കി​യ വ​ച​ന​സ​ന്ദേ​ശം വി​ശ്വാ​സി​ക​ൾ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​യി​രു​ന്നു. സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കും സു​വി​ശേ​ഷ ദൗ​ത്യ​ത്തി​നും ഈ ​ര​ണ്ട് ശ്ലീ​ഹ​ന്മാ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ കാ​ലാ​തീ​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ജീ​വി​ത​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ്ര​ത്യേ​കം പ്ര​തി​പാ​ദി​ച്ചു. ആ​ദ്യ​മാ​യി, യേ​ശു​വി​നെ മി​ശി​ഹാ​യാ​യി ഏ​റ്റു​പ​റ​ഞ്ഞ പ​ത്രോ​സി​ന്‍റെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

മാ​നു​ഷി​ക​മാ​യ അ​റി​വി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി ദൈ​വീ​ക വെ​ളി​പാ​ടി​ലാ​ണ് യ​ഥാ​ർ​ഥ വി​ശ്വാ​സം അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് യേ​ശു പ​ത്രോ​സി​നെ അ​നു​ഗ്ര​ഹി​ക്കു​ക​യും സ​ഭ​യു​ടെ അ​മ​ര​ക്കാ​ര​നാ​ക്കു​ക​യും ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടാ​മ​താ​യി, ക​ട​ലി​നു മു​ക​ളി​ലൂ​ടെ ഭ​യ​മി​ല്ലാ​തെ ന​ട​ന്ന പ​ത്രോ​സി​ന്റെ ച​രി​ത്രം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പെ​ട്ട് വി​ശ്വാ​സം പ​ത​റി മു​ങ്ങി​ത്താ​ഴാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, "ക​ർ​ത്താ​വേ, എ​ന്നെ ര​ക്ഷി​ക്ക​ണ​മേ' എ​ന്ന് നി​ല​വി​ളി​ച്ച പ​ത്രോ​സി​നെ യേ​ശു കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ സം​ഭ​വം വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്.

ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളി​ലും പ​രാ​ജ​യ​ങ്ങ​ളി​ലും ഭ​യ​പ്പെ​ടാ​തെ ക്രി​സ്തു​വി​ലേ​ക്ക് തി​രി​യ​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. മൂ​ന്നാ​മ​താ​യി, തി​ബേ​രി​യാ​സ് ക​ട​ൽ​ത്തീ​ര​ത്തു​വെ​ച്ച് യേ​ശു പ​ത്രോ​സി​നോ​ട് ചോ​ദി​ച്ച "നീ ​എ​ന്നെ സ്നേ​ഹി​ക്കു​ന്നു​വോ?' എ​ന്ന ചോ​ദ്യ​ത്തെ അ​ദ്ദേ​ഹം വി​ശ​ക​ല​നം ചെ​യ്തു.

 

K-Rail Survey K-Rail Survey K-Rail Survey

യേ​ശു ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് മ​നു​ഷ്യ​ന്‍റെ ഭൗ​തി​ക നേ​ട്ട​ങ്ങ​ള​ല്ല, മ​റി​ച്ച് ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹ​മാ​ണെ​ന്നും ആ ​സ്നേ​ഹ​മാ​ണ് ക്രൈ​സ്ത​വ ശി​ഷ്യ​ത്വ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മെ​ന്നും ബി​ഷ​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ട​ർ​ന്ന് ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം ഒ​രു ക്രി​സ്ത്യാ​നി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഓ​ർ​മ്മി​ക്ക​പ്പെ​ടേ​ണ്ട ദി​വ​സ​മാ​ണെ​ന്നും, ഈ ​നി​മി​ഷ​ത്തി​ൽ കു​ട്ടി​ക​ൾ യേ​ശു​വി​നെ ത​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ച് ദൈ​വ​വു​മാ​യി സ​വി​ശേ​ഷ​മാ​യ രീ​തി​യി​ൽ ഒ​ന്നാ​കു​ക​യാ​ണെ​ന്നും ബി​ഷ​പ്പ് ഓ​ർ​മി​പ്പി​ച്ചു.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി ക്ര​മീ​ക​രി​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന് മാ​റ്റു​കൂ​ട്ടാ​ൻ ഇ​ട​വ​ക​യു​ടെ സ്വ​ന്തം ചെ​ണ്ട​മേ​ള ഗ്രൂ​പ്പി​ന്റെ പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ഇ​ട​വ​ക​യി​ലെ പു​രു​ഷ​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മെ​ൻ​സ് ഫോ​റ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വഹി​ക്ക​പ്പെ​ട്ടു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ന്നി ഫി​ലി​പ്പി​ന്‍റെ​യും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും വോ​ള​ന്‍റിയ​ർ​മാ​രു​ടെ​യും അ​ശ്രാ​ന്ത​പ​രി​ശ്ര​മ​വും നേ​തൃ​ത്വ​വു​മാ​ണ് പെ​രു​ന്നാ​ൾ വി​ജ​യ​ക​ര​മാ​ക്കി​യ​ത്.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വ​ർ​ണ്ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര, സ്ട്രീ​റ്റ് ഫു​ഡ് സ്റ്റാ​ളു​ക​ൾ, ക​രി​മ​രു​ന്ന് പ്ര​യോ​ഗം, ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ​ങ്ങ​ളാ​യ ക​ലാ​സ​ന്ധ്യ എ​ന്നി​വ തി​രു​നാ​ളി​നെ​ത്തി​യ ഏ​വ​ർ​ക്കും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി മാ​റി.

ഇ​ട​വ​ക​യു​ടെ ദൃ​ഢ​മാ​യ വി​ശ്വാ​സ​വും ഒ​ത്തൊ​രു​മ​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ.

Tags : Feast St. Peter's Church Texas USA

Recent News

Corehub Up