x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ "ചി​രി​യ​ര​ങ്ങി​ന്' നേ​തൃ​ത്വം ന​ൽ​കി രാ​ജു മൈ​ല​പ്ര

എൻആർഐ ഡെസ്ക്
Published: July 1, 2026 03:49 PM IST | Updated: July 1, 2026 03:49 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

പെ​ൻ​സി​ൽ​വാ​നി​യ: ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ പെ​ൻ​സി​ൽ​വാ​നി​യ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ലെ ജ​ന​പ്രി​യ പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​യ ചി​രി​യ​ര​ങ്ങി​ന് പ്ര​ശ​സ്ത ഹാ​സ്യ​സാ​ഹി​ത്യ​കാ​ര​ൻ രാ​ജു മൈ​ല​പ്ര നേ​തൃ​ത്വം ന​ൽ​കും.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​നു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​റ​ഞ്ഞ സ​ദ​സു​ക​ളെ ആ​ക​ർ​ഷി​ച്ചു​വ​രു​ന്ന പ​രി​പാ​ടി​യാ​ണ് ചി​രി​യ​ര​ങ്ങ്.

അ​തി​ഥി​ക​ളോ​ടൊ​പ്പം സ​ദ​സ്യ​രെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് ന​ർ​മ​വും ആ​ക്ഷേ​പ​ഹാ​സ്യ​വും സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലെ ര​സ​ക​ര​മാ​യ അ​വ​ത​ര​ണ​ങ്ങ​ളും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നും കോഓ​ർ​ഡി​നേ​റ്റ​റു​മാ​യി തു​ട​ക്കം മു​ത​ൽ രാ​ജു മൈ​ല​പ്ര പ്ര​വ​ർ​ത്തി​ച്ചു​പോ​രു​ന്നു.

മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്തും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ രാ​ജു മൈ​ല​പ്ര ഫൊ​ക്കാ​ന​യു​ടെ മു​ൻ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

"ചി​രി മ​നു​ഷ്യ​രെ ത​മ്മി​ൽ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്നു'. പ്ര​വാ​സി ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ് ചി​രി​യ​ര​ങ്ങി​ന്‍റെ ല​ക്ഷ്യം.

ഈ ​പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി രാ​ജു മൈ​ല​പ്ര​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യും സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നും ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​നും സം​യു​ക്ത​മാ​യി പ്ര​സ്താ​വി​ച്ചു.

Tags : Fokana International Convention Raju Mylapra

Recent News

Corehub Up