x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗവേ​ദി

എൻആർഐ ഡെസ്ക്
Published: July 1, 2026 04:27 PM IST | Updated: July 1, 2026 04:27 PM IST

റി​യാ​ദ്: ജീ​വ​ൻ തു​ടി​ക്കു​ന്ന വാ​ക്കു​ക​ളാ​ൽ വ്യ​വ​സ്ഥി​തി​യെ പ്ര​തി​രോ​ധി​ക്കു​ക​യും സ​ർ​ഗാ​ത്മ​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ തീ​പ്പൊ​രി​യാ​യി ജ്വ​ലി​ക്കു​ക​യും ചെ​യ്ത പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ യു.​പി. ജ​യ​രാ​ജി​ന്‍റെ ക​ഥാ​ലോ​ക​ത്തെ പു​ന​ർ​വാ​യി​ച്ച് റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗവേ​ദി.

അ​ക്ഷ​ര​ങ്ങ​ളി​ലാ​കെ രാ​ഷ്ട്രീ​യ സ്പ​ന്ദ​ന​ങ്ങ​ൾ നി​റ​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​ഥ​ക​ളു​ടെ അ​വ​ത​ര​ണ​വും ച​ർ​ച്ച​യും ചി​ല്ല​യു​ടെ ജൂ​ൺ മാ​സ​ത്തെ വാ​യ​നാ പ​രി​പാ​ടി​യെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി മാ​റ്റി.

പി.​എ​ൻ. ഗോ​പി​കൃ​ഷ്ണ​ന്‍റെ "വ​ന്ദേ​മാ​ത​രം' എ​ന്ന പു​തി​യ ക​വി​ത റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര ആ​ല​പി​ച്ച​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് യു.​പി. ജ​യ​രാ​ജി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ അ​ഞ്ച് ക​ഥ​ക​ളെ മു​ൻ​നി​ർ​ത്തി ഗൗ​ര​വ​മേ​റി​യ വാ​യ​ന​യും അ​വ​ത​ര​ണ​ങ്ങ​ളും ന​ട​ന്നു.

കാ​ല്പ​നി​ക​മാ​യ തു​ട​ക്ക​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ പൊ​ള്ളു​ന്ന ഭൂ​മി​ക​യി​ലേ​ക്ക് വി​ക​സി​ക്കു​ന്ന "ബീ​ഹാ​ർ' എ​ന്ന ക​ഥ കെ.​പി.​എം. സാ​ദി​ഖ് അ​വ​ത​രി​പ്പി​ച്ചു.

1977-ലെ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ബെ​ൽ​ച്ചി കൂ​ട്ട​ക്കൊ​ല ഉ​ൾ​പ്പെ​ടെ ബീ​ഹാ​റി​ൽ ന​ട​ന്ന ജാ​തീ​യ ന​ര​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ലം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ത​ര​ണം. ഇ​ത് ക​ഥ​യു​ടെ രാ​ഷ്ട്രീ​യ-​മാ​നു​ഷി​ക ഉ​ള്ള​ട​ക്ക​ത്തെ ആ​ഴ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ സ​ദ​സി​നെ സ​ഹാ​യി​ച്ചു.

സു​ഖ​ഭോ​ഗ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന, ച​രി​ത്ര​ബോ​ധം ന​ഷ്ട​പ്പെ​ട്ട ഒ​രു സ​മൂ​ഹ​ത്തി​ന്റെ സ​ഞ്ചാ​ര​പ​ഥം വ്യ​ക്ത​മാ​ക്കു​ന്ന "ഓ​ക്കി​നാ​വ​യി​ലെ പ​തി​വ്ര​ത​ക​ൾ' എ​ന്ന ക​ഥ വി​ദ്യ ഭാ​സ്ക​ര​ൻ അ​വ​ത​രി​പ്പി​ച്ചു.

സ്വ​ന്തം ആ​സ​ക്തി​ക​ളാ​ൽ ത​ന്നെ വി​ഴു​ങ്ങ​പ്പെ​ടു​ന്ന ഒ​രു ജ​ന​ത, പോ​രാ​ട്ട​ത്തി​ന്‍റെ​യും പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യം കൈ​വി​ടു​മ്പോ​ൾ ചെ​ന്നെ​ത്തു​ന്ന​ത് ഫാ​സി​സ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന ക​ഥ​യു​ടെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് അ​വ​ർ സ​ദ​സു​മാ​യി പ​ങ്കു​വെ​ച്ചു.

വ​ർ​ഗ​സ​മ​ര​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും വ്യ​ക്തി​ക​ളു​ടെ അ​സ്തി​ത്വ​വ്യ​ഥ​ക​ളെ നി​ര​സി​ക്കു​ക​യും ചെ​യ്യു​ന്ന "നി​രാ​ശ​ഭ​രി​ത​നാ​യ സു​ഹൃ​ത്തി​ന് ഒ​രു ക​ത്ത്' എ​ന്ന ക​ഥ മൂ​സ കൊ​മ്പ​ൻ സ​ദ​സി​ന് മു​ന്നി​ലെ​ത്തി​ച്ചു.

 

K-Rail Survey

ജീ​വി​ത​ത്തിന്‍റെ ക്രൂ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ലും നി​ഷ്ക​ള​ങ്ക​മാ​യ പു​ഞ്ചി​രി കൈ​വി​ടാ​ത്ത ഒ​രു വൃ​ദ്ധ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് ഈ ​ക​ഥ​യു​ടെ വൈ​കാ​രി​ക കേ​ന്ദ്ര​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ൽ ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടും പ​ത​റാ​ത്ത ആ ​സ്ത്രീ​യു​ടെ ന​ന​വാ​ർ​ന്ന ക​ണ്ണു​ക​ളും പു​ഞ്ചി​രി​യും ക​ഥ​യു​ടെ മാ​നു​ഷി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ആ​ഴം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം വി​വ​രി​ച്ചു.

സ്വ​ന്ത​മ​ല്ലാ​ത്ത കു​റ്റ​ത്തി​ന് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക​യും തൊ​ഴി​ലും ജീ​വി​ത​വും കു​ടും​ബ​വും ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത​വ​രു​ടെ ക​ഥ പ​റ​യു​ന്ന "നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ' സി.​എം. സു​രേ​ഷ് ലാ​ൽ വി​വ​രി​ച്ചു.

പ​രാ​ജ​യ​പ്പെ​ട്ട വി​പ്ല​വ​ങ്ങ​ളു​ടെ ന​ഗ്ന​ത മ​റ​യ്ക്കാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പു​തി​യ ആ​വ​ര​ണ​ങ്ങ​ളും പ്ര​കൃ​തി​യി​ലേ​ക്ക് മ​ട​ങ്ങ​ൽ തു​ട​ങ്ങി​യ ആ​ധു​നി​ക മ​റ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ പ​രി​ഹാ​സ​പൂ​ർ​വം നി​രീ​ക്ഷി​ക്കു​ന്ന​താ​ണ് ഈ ​കൃ​തി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ട്ടു​മ​ണ്ണി​ന്റെ പ​ശി​മ​യി​ൽ നി​ന്ന് ഉ​രൂ​വം​കൊ​ണ്ട "തെ​യ്യ​ങ്ങ​ൾ' എ​ന്ന ക​ഥ​യു​ടെ വാ​യ​ന സീ​ബ കൂ​വോ​ട് സ​ദ​സു​മാ​യി പ​ങ്കു​വെ​ച്ചു. തെ​യ്യം ക​ലാ​കാ​ര​ന്റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഈ ​ക​ഥ​യു​ടെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ മാ​ന​ങ്ങ​ൾ അ​വ​ർ ച​ർ​ച്ച ചെ​യ്തു.

ക​ഥാ​ന്ത്യ​ത്തി​ൽ ഗു​ളി​ക​ൻ തെ​യ്യം യു​വ​ത്വ​ത്തിന്‍റെയും ശ​ക്തി​യു​ടെ​യും പ്ര​തീ​ക​മാ​യി മാ​റി, വി​പ്ല​വ മു​ദ്ര​വാ​ക്യ​ങ്ങ​ളോ​ടെ ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ ക​വ​ച​മാ​യി മാ​റു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​വ​ർ വി​വ​രി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ​ടു​ള്ള ഏ​റ്റ​വും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന "മ​ഞ്ഞ് എ​ന്ന ക​ഥ​യു​ടെ വി​വി​ധ വാ​യ​നാ​ത​ല​ങ്ങ​ൾ ന​ജിം കൊ​ച്ചു​ക​ലു​ങ്ക് വി​ശ​ദീ​ക​രി​ച്ചു. ഹെ​മിംഗ്വേ​യു​ടെ ‘കി​ഴ​വ​നും ക​ട​ലും’ എ​ന്ന നോ​വ​ലി​ലെ സാ​ന്തി​യാ​ഗോ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ൽ തു​ട​ങ്ങി അ​വി​ടെ​ത്ത​ന്നെ അ​വ​സാ​നി​ക്കു​ന്ന​താ​ണ് ഈ ​ക​ഥ.

ഭൂ​മി​യി​ലേ​ക്ക് പ​ട​ർ​ന്നി​റ​ങ്ങു​ന്ന ഭീ​തി​യു​ടെ മ​ഞ്ഞ് ഇ​ര​പി​ടി​യ​ൻ മൃ​ഗ​ങ്ങ​ളെ​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഥാ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സ​ജീ​വ​മാ​യ ച​ർ​ച്ച​യി​ൽ യു.​പി. ജ​യ​രാ​ജി​ന്‍റെ കു​ടും​ബാം​ഗ​മാ​യ പ്ര​കാ​ശ​ൻ കോ​റോ​ത്ത് എ​ഴു​ത്തു​കാ​ര​നു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, വി.​കെ. ഷ​ഹീ​ബ, സെ​ബി​ൻ ഇ​ക്ബാ​ൽ, നാ​സ​ർ കാ​ര​ക്കു​ന്ന്, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, ഷിം​ന സീ​ന​ത്ത്, ശി​ഹാ​ബ് തൊ​ണ്ടി​യി​ൽ, സ​ബീ​ന സാ​ലി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, പ്ര​ശാ​ന്ത് വ​ട​ക​ര, സു​ബി​ൻ, ജോ​മോ​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

സു​രേ​ഷ് ലാ​ൽ മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങി​ൽ വി​പി​ൻ കു​മാ​ർ ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ച് സം​സാ​രി​ച്ചു.

Tags : chilla sargavedi nri news

Recent News

Corehub Up