കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരിൽ ഏഴ് പേർക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു.
അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈറ്റ് തിരിച്ചടിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സർവീസുകൾ നിലച്ചിരുന്നെങ്കിലും സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷം കുവൈറ്റ് എയർവേയ്സ് സർവീസുകൾ പുനരാരംഭിച്ചു.
Tags : Attack death Kuwait airport iran