x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക-​ഇ​റാ​ൻ സ​മാ​ധാ​ന​ക്ക​രാ​ർ ഇ​ന്ന് ഒ​പ്പി​ട്ടേ​ക്കു​മെ​ന്ന് ട്രം​പ്; ഒ​പ്പി​ട​ൽ ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​റാ​ൻ


Published: June 14, 2026 08:23 PM IST | Updated: June 14, 2026 08:23 PM IST

വാ​ഷിം​ഗ്ട​ൺ: 107 ദി​വ​സ​മാ​യി തു​ട​രു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട സ​മാ​ധാ​ന​ക്ക​രാ​ർ ഇ​ന്ന് ഒ​പ്പി​ട്ടേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​രാ​ർ ഒ​പ്പി​ടു​ന്ന​തോ​ടെ ആ​ഗോ​ള എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ​ബാ​സ് ഷെ​രീ​ഫും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​രാ​ർ ഡി​ജി​റ്റ​ലാ​യി ഒ​പ്പി​ട്ടേ​ക്കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ചു.

എ​ന്നാ​ൽ, ക​രാ​ർ ഒ​പ്പി​ടു​ന്ന തീ​യ​തി ഇ​ന്ന​ല്ലെ​ന്നും ധൃ​തി​പി​ടി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ക്ക​രാ​റി​ന്‍റെ ക​ര​ട് നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​രാ​ർ ഒ​പ്പി​ടാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ങ്കി​ലും ഇ​ന്ന് ഒ​പ്പി​ട​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​ഇ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, ഇ​റാ​ന്‍റെ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തി​ന​ക​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. യു​എ​സ് ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക, ഇ​റാ​ന്‍റെ മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ൾ വി​ട്ടു​ന​ൽ​കു​ക, യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​ന് പ​രി​ധി നി​ശ്ച​യി​ക്കു​ക തു​ട​ങ്ങി​യ 14 ഇ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ക​രാ​റി​ലു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​രാ​ർ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ, ലെ​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത് സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് പു​തി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഭീ​ക​ര​വാ​ദ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ നി​ല​പാ​ട്. എ​ന്നാ​ൽ ആ​ക്ര​മ​ണം സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ കു​റ്റ​പ്പെ​ടു​ത്തി.

Tags : Trump US Iran Peace Talks Latest News

Recent News

Corehub Up