x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിംബാബ്‌വെയിൽ ബോട്ട് മുങ്ങി 44 പേർ മരിച്ചു

വെബ് ഡെസ്ക്
Published: August 12, 2026 06:49 PM IST | Updated: August 12, 2026 06:49 PM IST

ബോട്ടപകടത്തിൽ രക്ഷപ്പെട്ടവർ.


ഹരാരെ: സിംബാബ്‌വെയിൽ കടത്തുബോട്ട് മുങ്ങി 44 മരണം. സിംബാബ്‌വെയ്ക്കും സാംബിയയ്ക്കും ഇടയിലുള്ള കരീബ തടാകത്തിലായിരുന്നു ദുരന്തം.
12 കുട്ടികൾ അടക്കം 120 പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് അറിയിപ്പ്. അഞ്ച് ജീവനക്കാർക്കു പുറമേ 90 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയേ ബോട്ടിനുണ്ടായിരുന്നുള്ളൂ.
ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞെന്നാണ് റിപ്പോർട്ട്. സിംബാബ്‌വെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പട്ടാളത്തിലെയും പോലീസിലെയും വിദഗ്ധസംഘങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തി. എഴുപതിലധികം പേരെ രക്ഷപ്പെടുത്തി.

Tags : Zimbabwe Ferry sink lake kariba

Recent News

Corehub Up