x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​ന ക​രാ​ര്‍; അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും ഇന്ന് ഒ​​​പ്പു​​​വ​​​ച്ചേ​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്


Published: June 14, 2026 02:52 AM IST | Updated: June 14, 2026 03:04 AM IST

ദു​​​​​ബാ​​​​​യ്: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു വി​​​രാ​​​മ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും ഇ​​​ന്നു സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ടേ​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ജ​​​​​നീ​​​​​വ​​​​​യി​​​​​ൽ യു​​​​​എ​​​​​സ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി. വാ​​​​​ൻ​​​​​സും ഇ​​​​​റാ​​​​​ന്‍റെ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ്പീ​​​​​ക്ക​​​​​ർ മു​​​​​ഹ​​​​​മ്മ​​​​​ദ് ബ​​​​​ഖ​​​​​ർ ഖാ​​​​​ലി​​​​​ബാ​​​​​ഫും ത​​​​​മ്മി​​​​​ൽ ക​​​​​രാ​​​​​റി​​​ൽ ഒ​​​​​പ്പു​​​​​വ​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​വി​​​ധ പാ​​​ശ്ചാ​​​ത്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

അ​​​​​ടു​​​​​ത്ത 24 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ന​​​​​കം സമാധാന കരാർ യാ​​​​​ഥാ​​​​​ര്‍​ഥ്യ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ച​​​ർ​​​ച്ച​​​യ്ക്കു മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കു​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഷ​​​​​ഹ​​​ബാ​​​​​സ് ഷെ​​​​​രീ​​​​​ഫും ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും അ​​​​​ന്തി​​​​​മ ക​​​​​രാ​​​​​റി​​​​​ന്‍റെ ക​​​​​ര​​​​​ടി​​​​​ല്‍ ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഒ​​​​​പ്പു​​​​​വ​​​​​യ്ക്കാ​​​​​ന്‍ ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും സാ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ എ​​​​​ക്സി​​​​​ലൂ​​​​​ടെ അ​​​​​ദ്ദേ​​​​​ഹം അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​ത​​​​​ല ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ഷ​​​​​ഹ​​​​​ബാ​​​​​സ് ഷെ​​​​​രീ​​​​​ഫ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

സ​​​മാ​​​ധാ​​​ന ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ ഇ​​​റാ​​​നും സൂ​​​ച​​​ന ന​​​ൽ​​​കി​​​യ​​​ത്. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും മു​​​​ന്പൊ​​​​രി​​​​ക്ക​​​​ലും ക​​​​രാ​​​​റി​​​​ന് ഇ​​​​ത്ര​​​​യും അ​​​​ടു​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി പ​​​​റ​​​​ഞ്ഞു.

ക​​​​രാ​​​​റി​​​​ന് തു​​​​ര​​​​ങ്കം​​​​വ​​​​യ്ക്കാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ശ​​​​ക്തി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, അ​​​​മേ​​​​രി​​​​ക്ക മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച ചി​​​​ല വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ൽ ഇ​​​​റാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​വി​​​​ടത്തെ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​ർ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.

ഹോ​​​​​ര്‍​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് തു​​​​​റ​​​​​ക്കു​​​​​ക, ഇ​​​​​റാ​​​​​നെ​​​​​തി​​​​​രാ​​​​​യ ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഇ​​​​​ള​​​​​വ് ന​​​​​ല്‍​കു​​​​​ക, മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ഇ​​​​​റേ​​​​​നി​​​​​യ​​​​​ന്‍ സ്വ​​​​​ത്തു​​​​​ക്ക​​​​​ളി​​​​​ല്‍ ചി​​​​​ല​​​​​ത് വി​​​​​ട്ടു​​​​​ന​​​​​ല്‍​കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ക​​​​​രാ​​​​​റി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ട്ടേ​​​​​ക്കാ​​​​​മെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ള്‍.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ പ​​​​​ദ്ധ​​​​​തി​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ച നി​​​​​ര്‍​ണാ​​​​​യ​​​​​ക വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍ പി​​​​​ന്നീ​​​​​ട് ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന. ഇ​​​​​റാ​​​​​ന്‍റെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള സ​​​​​ന്പു​​​​​ഷ്‌​​​​​ടീ​​​​​ക​​​​​രി​​​​​ച്ച യു​​​​​റേ​​​​​നി​​​​​യം ശേ​​​​​ഖ​​​​​ര​​​​​വും കൈ​​​​​മാ​​​​​റാ​​​​​നും രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്താ​​​​​ൻ രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​ദ​​​​​ഗ്ധ​​​​​ർ​​​​​ക്ക് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ലും ഇ​​​​​റാ​​​​​ൻ സ​​​​​മ്മ​​​​​തം അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, സ​​​​​മാ​​​​​ധാ​​​​​ന​​​​​ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലും ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ വീ​​​​​ണ്ടും സം​​​​​ഘ​​​​​ർ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. വാ​​​​​ണി​​​​​ജ്യ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​കും​​​​​വി​​​​​ധം ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങി​​​​​യ ഇ​​​​​റാ​​​​​ന്‍റെ നി​​​​​ര​​​​​വ​​​​​ധി ഡ്രോ​​​​​ണു​​​​​ക​​​​​ൾ യു​​​​​എ​​​​​സ് സേ​​​​​ന വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടു. അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ ഇ​​​​​റാ​​​​​ൻ സൈ​​​​​ന്യം വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്ത​​​​​താ​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളു​​​​​ണ്ട്.

സ​​​മാ​​​ധാ​​​ന​​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ടെ യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ സം​​​സ്കാ​​​ര​​​തീ​​​യ​​​തി ഇ​​​റാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജൂ​​​​​ലൈ 4, 5 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ല്‍ രാ​​​​​ജ്യ​​​ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ടെ​​​​​ഹ്റാ​​​​​നി​​​​​ല്‍ വി​​​​​ട​​​​​വാ​​​​​ങ്ങ​​​​​ല്‍ ച​​​​​ട​​​​​ങ്ങ് ന​​​​​ട​​​​​ക്കും. തു​​​ട​​​ർ​​​ന്ന് ഒ​​​ന്പ​​​തി​​​ന് ജ​​​​​ന്മ​​​​​നാ​​​​​ടാ​​​​​യ മ​​​​​ഷാ​​​​​ദ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​നു​​​ശേ​​​​​ഷം ഇ​​​​​മാം റെ​​​​​സാ​​​​​യു​​​​​ടെ ശ​​​​​വ​​​​​കു​​​​​ടീ​​​​​ര​​​​​ത്തി​​​​​ന് അ​​​​​ടു​​​​​ത്താ​​​​​യി സം​​​സ്കാ​​​രം ന​​​ട​​​ക്കും.

നേ​​​​​ര​​​​​ത്തേ മാ​​​​​ര്‍​ച്ചി​​​​​ല്‍ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന സം​​​​​സ്‌​​​​​കാ​​​​​ര​​​ച്ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ള്‍ യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ മാ​​​​​റ്റി​​​​​വ​​​യ്​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഫെ​​​​​ബ്രു​​​​​വ​​​​​രി 28ന് ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഖ​​​​​മ​​​ന​​​യ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.

പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​കൾ

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മ​​​​​ധ്യ​​​​​സ്ഥ​​​​​ത വ​​​​​ഹി​​​​​ക്കു​​​​​ന്ന സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ ഭാ​​​​​ഗ​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​ത് ഇ​​​​​പ്പോ​​​​​ഴും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ട്രം​​​​​പി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശം അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച് ഇ​​​​​സ്ര​​​​​യേ​​​​​ൽ ഇ​​​​​ന്ന​​​​​ലെ​​​​​യും തെ​​​​​ക്ക​​​​​ൻ ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ഹി​​​​​സ്ബു​​​​​ള്ള കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി.

ഇ​​​​​സ്ര​​​​​യേ​​​​​ൽ സ​​​​​മാ​​​​​ധാ​​​​​ന ക​​​​​രാ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. ത​​​​​ങ്ങ​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി​​​​​യു​​​​​ള്ള ല​​​ബ​​​ന​​​നി​​​ലെ സൈ​​​​​നി​​​​​ക ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്.

Tags : Peace deal US Iran sign deal abbas araghchi

Recent News

Corehub Up