Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : War-ready

ഇ​റാ​നി​ൽ വ​ൻ സ്ഫോ​ട​നം; രാ​ജ്യം യു​ദ്ധ​സ​ജ്ജ​മാ​ണെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ വ​ൻ സ്ഫോ​ട​നം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഖേ​ഷം, ജാ​സ്ക്, സി​റി​ക്, ബ​ന്ദ​ർ അ​ബ്ബാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​മാ​ണോ എ​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​റാ​നി​ൽ​നി​ന്ന് മ​ട​ങ്ങി​യ ക​പ്പ​ലി​നെ ഒ​മാ​ൻ ക​ട​ലി​ൽ യു​എ​സ് ആ​ക്ര​മി​ച്ചു.

ഭീ​ഷ​ണി​ക്കി​ടെ രാ​ജ്യം യു​ദ്ധ​സ​ജ്ജ​മാ​ണെ​ന്ന് ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ചു. പു​തി​യ മി​സൈ​ൽ ശേ​ഖ​രം അ​ടു​ത്ത​യാ​ഴ്ച വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ഇ​റാ​ൻ സൈ​ന്യം അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​ർ​ക്കു ര​ണ്ടു കോ​ടി ഡോ​ള​ർ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് യു​എ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ രാ​ജ്യാ​ന്ത​ര ആ​ണ​വ ഏ​ജ​ൻ​സി​യു​ടെ പ​ക്ക​ലി​ല്ല. ആ​ണ​വാ​യു​ധം ഉ​ണ്ടെ​ന്ന പേ​രി​ൽ ഫെ​ബ്രു​വ​രി​യി​ലാ​ണ് യു​എ​സും ഇ​സ്ര​യേ​ലും ഇ​റാ​നെ ആ​ക്ര​മി​ച്ച​ത്.

Latest News

Corehub Up