Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Images

ഡോ​ക്ട​ർ​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; ഫോ​ണി​ൽ യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട യു​വ​ഡോ​ക്ട​റെ കു​രു​ക്കി​യ​ത് ഒ​ട്ടേ​റെ യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ. ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി (41)ന്‍റെ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​നി​ന്നാ​ണ് 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​ക​ള്‍​ക്കൊ​പ്പ​മു​ള്ള സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ള്‍ ഡോ​ക്ട​ര്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ പ​ക​ര്‍​ത്തി സൂ​ക്ഷി​ച്ചെ​ന്നാ​ണു പൊ​ലി​സ് പ​റ​യു​ന്ന​ത്. ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട യു​വ​തി​ക​ളു​ടെ പ​രാ​തി ല​ഭി​ച്ചാ​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യും. അ​തേ​സ​മ​യം, യു​വ​ന​ടി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ പീ​ഡ​ന​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ ഡോ. ​ജോ​ണ്‍​സ​ണ്‍ ഒ​ളി​വി​ല്‍​പ്പോ​യി. ഇ​യാ​ള്‍​ക്കാ​യി ക​ട​വ​ന്ത്ര പൊ​ലി​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

യു​വ​ന​ടി​യും സു​ഹൃ​ത്താ​യ ന​ട​നും അ​ട​ക്ക​മു​ള്ള 12 അം​ഗ സം​ഘം ഡോ​ക്ട​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ല്‍​ഫോ​ണു​ക​ള​ട​ക്കം 3.25 ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ള്‍ ക​വ​ര്‍​ച്ച ചെ​യ്‌​തെ​ന്ന കേ​സി​ലാ​ണ് പു​തി​യ വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. യു​വ​ന​ടി​യു​ടെ ബ​ന്ധു​വാ​യ 50കാ​രി​യാ​ണു ഡോ​ക്ട​ര്‍​ക്കെ​തി​രേ പീ​ഡ​ന ​പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ ഇ​യാ​ളെ പ്ര​തി​യാ​ക്കി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

50കാ​രി​യെ ഡോ​ക്ട​ര്‍ മ​ദ്യം ന​ല്‍​കി​യ ശേ​ഷം കാ​ക്ക​നാ​ട് പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. അ​ടു​ത്ത ബ​ന്ധു​വി​നെ പീ​ഡ​ന​ത്തി​ര​യാ​ക്കി​യ കു​ടും​ബ​ഡോ​ക്ട​റെ ത​ട​ങ്ക​ലി​ലാ​ക്കി മ​ര്‍​ദി​ക്കു​ക​യും പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ന്‍ മൂ​ന്നു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ടി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ എ​റ​ണാ​കു​ളം ഹി​ല്‍​പാ​ല​സ് അ​ന്‍​സ​ല്‍ സി​റ്റി അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന അ​തു​ല്യ ച​ന്ദ്ര (32), ന​ട​നും എ​ക്‌​സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​യ ബി. ​ബി​ബി​ന്‍ പെ​രു​മ്പി​ള്ളി (ബി​ബി​ന്‍ ബേ​ബി-42), കെ.​ബി. വി​ഷ്ണു (31) എ​ന്നി​വ​രെ ക​ട​വ​ന്ത്ര പൊ​ലി​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ്‌​കൂ​ട്ട​ര്‍ ക​സ്റ്റ​ഡി​യി​ൽ

ന​ടി അ​തു​ല്യ ച​ന്ദ്ര​യെ പൊ​ന്നു​രു​ന്നി​യി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ എ​ത്തി​ച്ച സ്‌​കൂ​ട്ട​ർ ക​ട​വ​ന്ത്ര പൊ​ലി​സ് ക​ണ്ടെ​ത്തി. കേ​സി​ൽ പ്ര​തി​യാ​യ അ​ൽ​ത്താ​ഫി​ന്‍റെ മാ​ർ​ഷ​ൽ ആ​ർ​ട്‌​സ് സ്‌​കൂ​ളി​ലു​ള്ള ആ​ളു​ടേ​താ​ണ് ഈ ​വാ​ഹ​നം. അ​ൽ​ത്താ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്. ഡോ​ക്ട​റി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ പ​രാ​തി​ക്കാ​രി​യാ​യ 50കാ​രി​യു​ടെ കൈ​വ​ശം എ​ങ്ങ​നെ എ​ത്തി​യെ​ന്ന​തി​നെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

Latest News

Corehub Up