x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പ് സം​ഘ​ത്തി​ന് കൈ​മാ​റി പ​ണം​പ​റ്റും; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 8, 2026 01:13 AM IST | Updated: November 8, 2026 01:13 AM IST

പിടിയിലായ പ്രതികൾ

കൊ​ച്ചി: സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ശേ​ഖ​രി​ച്ച് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്ന മാ​ഫി​യാ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. പ​ള്ളു​രു​ത്തി സ്വ​ദേ​ശി വി​പി​ൻ വി​ൻ​സെ​ന്‍റ്, കു​മ്പ​ള​ങ്ങി സ്വ​ദേ​ശി അ​ജി​ത് വ​ർ​ഗീ​സ്, പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി സി​റ്റി സൈ​ബ​ർ പൊ​ലി​സും സൈ​ബ​ർ ഡോ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സൈ​ബ​ർ പ​ട്രോ​ളിം​ഗി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ സൃ​ഷ്ടി​ച്ചാ​ണ് പ്ര​തി​ക​ൾ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കൈ​മാ​റു​ന്ന​തി​നി​ടെ എ​സി​പി അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

 

Tags : Kochi Crime Police Investigation CaseFile FIR

Recent News

Corehub Up