ഐ.പി. ബിനു
തിരുവനന്തപുരം: സിപിഎം നേതാവും ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി പൊലിസ്. സിപിഎമ്മിന്റെ വിവിധ സമരങ്ങളെ തുടർന്നുണ്ടായ കേസുകളിലും ജാമ്യമില്ലാ കേസുകളിലും ബിനു പ്രതിയാണ്.
ഇതുകൂടാതെ നാല് ക്രിമിനൽ കേസുകൾ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് പൊലിസ് നടപടി. പേട്ടയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഐ.പി. ബിനു പ്രധാന പ്രതികളിലൊരാളാണ്.
ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു വിചാരണ നേരിടുന്നുണ്ട്. എന്നാൽ പൊലിസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഐ.പി. ബിനു ആരോപിക്കുന്നത്.